വെള്ളാപ്പള്ളി പള്ളിയിലെ വൈദികന്റെ ആത്മഹത്യ: അടിമുടി ദുരൂഹത; സിസിടിവി ഓഫ് ചെയ്ത്, കൈകൾ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടി; ഫാ.ജോർജ് എട്ടുപറയിലിന്റെ മരണത്തിൽ സഭ മറയ്ക്കുന്നത് എന്ത്..! വൈദികന്റേത് മുങ്ങി മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

വെള്ളാപ്പള്ളി പള്ളിയിലെ വൈദികന്റെ ആത്മഹത്യ: അടിമുടി ദുരൂഹത; സിസിടിവി ഓഫ് ചെയ്ത്, കൈകൾ പ്ലാസ്റ്റിക്ക് കയർ ഉപയോഗിച്ച് കൂട്ടിക്കെട്ടി; ഫാ.ജോർജ് എട്ടുപറയിലിന്റെ മരണത്തിൽ സഭ മറയ്ക്കുന്നത് എന്ത്..! വൈദികന്റേത് മുങ്ങി മരണമെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ

കോട്ടയം: അയർക്കുന്നം പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയിലെ വികാരി ഫാ.ജോർജ് എട്ടുപറയിലിന്റെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു. വൈദികനായ ഫാ.ജോർജ് എട്ടുപറയിൽ കിണറ്റിൽ ചാടിയത് പട്ടാപ്പകലാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ, വൈദികൻ പകൽ ചാടി മരിച്ചത് ആരും കണ്ടില്ലെന്ന സഭയുടെ വാദമാണ് ഇപ്പോൾ ദുരൂഹമായി തുടരുന്നത്.

ഞായറാഴ്ച രാവിലെ മുതൽ കാണാതായതിനെ തുടർന്നു തിരച്ചിൽ നടക്കുന്നതിനിടെ രാവിലെ പത്തു മണിയോടെ പള്ളിയ്ക്കു സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ അയർക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളിയായ വെള്ളാപ്പള്ളി പള്ളിയിലെ വികാരിയായ എടത്വ സ്വദേശിയായ ഫാ.ജോർജ് എട്ടുപറയിലിന്റെ(55) മരണത്തിലാണ് ദുരുഹൂത ഇപ്പോഴും തുടരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ വൈദികൻ മുങ്ങി മരിച്ചത് തന്നെയാണെന്നു പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടും പുറത്തു വന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇതു സംബന്ധിച്ചുള്ള പ്രാഥമിക നിഗമനം പുറത്തു വന്നിരിക്കുന്നത്.

എന്നാൽ, സംഭവത്തിൽ ഇപ്പോഴും അടിമുടി ദൂരൂഹത നില നിൽക്കുകയാണ്. പള്ളിയിൽ 17 ദിവസം മുൻപുണ്ടായ തീ പിടുത്തത്തിൽ നാലു പേർക്കു പൊള്ളലേറ്റിരുന്നു. ഇതിൽ കടുത്ത മാനസിക അസ്വസ്ഥത വൈദികൻ അനുഭവപ്പെട്ടിരുന്നതായി സഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫെബ്രുവരിയിൽ മാത്രമാണ് ഇദ്ദേഹം പള്ളിയുടെ വികാരിയായി ചുമതലയേറ്റെടുത്തത്. ഇതിനു ശേഷമാണ് പള്ളിയുടെ റബർ പുരയിൽ തീ പിടുത്തമുണ്ടായതും കനകരാജ്, ഐപ്പ് ചാക്കോ, ശ്യാം കെ ജോസഫ്, ലിബിൻ കുമാർ എന്നിവർക്കു പൊള്ളലേറ്റതും. ഇതിൽ കനകരാജിനു 70 ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. ഇതിൽ കടുത്ത മാനസിക അസ്വസ്ഥതയാണ് വൈദികനുണ്ടായിരുന്നതെന്നാണ് വാദം.

എന്നാൽ, മാസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിന്റെ മൂത്ര നാളിയ്ക്കു ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ, ഇത് കാൻസറിന്റെ തുടക്കമായിരുന്നുവെന്നും അതുകൊണ്ട തന്നെ ഇതും ഇദ്ദേഹത്തിന്റെ മരണത്തിനു കാരണമായിരുന്നതായും ഒരു വിഭാഗം വാദിക്കുന്നു. പള്ളിയിൽ മർത്തോമാ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂപപ്പെട്ടിരുന്നു. ഇതേ തുടർന്നുണ്ടായ തർക്കങ്ങളിൽ വൈദികൻ അസ്വസ്ഥനായിരുന്നു. തുടർന്നു, ഇദ്ദേഹം സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതും സഭ അംഗീകരിച്ചിരുന്നില്ല. ഇതോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.

ഇതിനിടെ, വൈദികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം പിന്നീട് നടത്തും.