Spread the love

ദില്ലി: കെ.കെ മഹേശന്‍റെ മരണത്തിലും മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും ഉയരുന്ന ആരോപണങ്ങളിലും കേസിലും അധിക്ഷേപങ്ങളോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടാൻ ചില ‘പുല്ലന്മാർ’ ഒട്ടനവധി തവണ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല.

video
play-sharp-fill

സി ബി ഐയും സുപ്രീം കോടതിയും വരെ പല കാര്യങ്ങളും പരിശോധിച്ചതാണ്. സി ബി ഐ തന്റെ വീടിന്റെ കോമ്പൗണ്ടിൽ പോലും കയറിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സമുദായത്തിൽ തന്നെയുള്ള കുലംകുത്തികളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും തന്നെ ചൊറിയാൻ വരുന്നത് തനിക്ക് ഇഷ്ടമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് നേതാവ് വി എം സുധീരനെതിരെ കടുത്ത ഭാഷയിലാണ് വെള്ളാപ്പള്ളി അധിക്ഷേപം ചൊരിഞ്ഞത്. കഴിഞ്ഞ 30 കൊല്ലമായി സുധീരൻ എന്നെ വേട്ടയാടുകയാണ്.