
തിരുവനന്തപുരം: തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, ‘പ്രോജക്‌ട് സീറോ’ തുടങ്ങിയ ജനകീയ പദ്ധതികള്‍ക്ക് പുറമേ പൊലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പ്.
യുഡിഎഫിന്റെ കാലത്ത് ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ചെയര്‍മാനായിരുന്ന കാലത്ത് അതീവ സജീവമായിരുന്നതിന് സമാനമായി, ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കെതിരെയും പൊലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും കര്‍ശന ഇടപെടലുകള്‍ നടത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ യുഡിഎഫ് കാലത്തേതിന് സമാനമായി സ്റ്റേഷനുകളില്‍ കംപ്ലയിന്റ് അതോറിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നത് കര്‍ക്കശമാക്കിയും, അപ്രതീക്ഷിത സ്റ്റേഷന്‍ സന്ദര്‍ശനങ്ങള്‍ നടത്തിയും. രാഷ്ട്രീയ സ്വാധീനത്തിന് അതീതമായി അതോറിറ്റിയുടെ ഇടപെടല്‍ സാധ്യമാക്കാനും വകുപ്പ് ലക്ഷ്യമിടുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പ്രതിപക്ഷത്തിരുന്ന കാലത്തെ ആരോപണങ്ങള്‍ പരാതികളായി ഉയരാതെ അതോറിറ്റിയുടെ നിലവിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഘടനാപരമായ ചില മാറ്റങ്ങളും നിയമപരമായ ഇടപെടലുകളും നടത്താനൊരുങ്ങുകയാണ് സര്‍ക്കാരെന്നുമാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.







