play-sharp-fill
വാടകയ്ക്ക് എടുത്ത വാഹനം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ചു; മറ്റൊരാൾക്ക് പണയം വെച്ച് പണം തട്ടി; ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

വാടകയ്ക്ക് എടുത്ത വാഹനം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ചു; മറ്റൊരാൾക്ക് പണയം വെച്ച് പണം തട്ടി; ഈരാറ്റുപേട്ട സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

ഈരാറ്റുപേട്ട: വാഹനം കരാ‍ർ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കൽ വീട്ടിൽ നൗഷാദ് പി.എം (41) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഈരാറ്റുപേട്ട സ്വദേശിയുടെ വാഹനം വാടകയ്ക്ക് എടുത്തതിനുശേഷം വാടക നൽകാതെയും, വാഹനം തിരിച്ചു നൽകാതെയും കബളിപ്പിച്ച് കുമളി സ്വദേശിയായ മറ്റൊരാൾക്ക് വാഹനം പണയത്തിനു നൽകി കാശ് തട്ടുകയായിരുന്നു.

വാഹന ഉടമ നൽകിയ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ് ഐ വിഷ്ണു വി.വി, ഇക്ബാൽ , സി.പി.ഓ മാരായ റെജികുമാർ, വിശ്വനാഥൻ, സുഭാഷ്, തങ്കമ്മ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.