വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റില്ലാതെ റോങ്ങ് സൈഡില്‍ ചീറിപാഞ്ഞ് കടന്നുകളഞ്ഞു; യുവാവിനെ തന്ത്രപൂര്‍വം പിടികൂടി എംവിഡി; ശേഷം സംഭവിച്ചത്…..!
സ്വന്തം ലേഖിക
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ വെട്ടിച്ചു കടന്ന യുവാവിനെ എംവിഡി തന്ത്രപൂര്‍വം പിടികൂടി.
വാഹന പരിശോധനക്കിടെ സ്കൂട്ടറില്‍ ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാവ് ആദ്യം ചീറിപാഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ വാഹനം എം വി ഡി പിടികൂടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴയും, ലൈസന്‍സ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും, വാഹനം നിര്‍ത്താതെ പോയതിന് ₹1000 പിഴയും, ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപയും ആണ് എം വി ഡി പിഴ ചുമത്തിയത്.
മാത്രമല്ല യുവാവിനെ കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ന്യൂറോ വാര്‍ഡില്‍ ഒരു ദിവസത്തെ സന്നദ്ധ സേവനവും ചെയ്യിച്ചു.
Third Eye News Live
0