
തിരുവല്ല: ചെട്ടികുളങ്ങരയിൽ നിന്ന് അഞ്ചു ദിവസം മുൻപ് കാണാതായ യുവതിയുടെ മൃതദേഹം പമ്പയാറ്റിൽ പുളിക്കീഴ്ഭാഗത്ത് കണ്ടെത്തി
ഈരേഴ വടക്ക് ദേവീവിലാസത്തിൽ ധന്യ കൃഷ്ണ (29)യുടെ മൃതദേഹമാണ് പോലീസ് നടത്തിയ തിരച്ചിലിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.
തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നീഷനായ യുവതി ഏപ്രിൽ 26-ന് വൈകീട്ട് ജോലിക്കായി തിരുവല്ലയിലേക്ക് പോയതാണ്. യുവതിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് മാവേലിക്കര പോലീസ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവിന്റെ മൊഴിയെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെ തുടർന്ന് പമ്പയാറ്റിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.







