Spread the love

പേരാമ്പ്ര, കൊയിലാണ്ടി ആർഒമാരെ മാറ്റണമെന്ന യുഡിഎഫിൻ്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ.

video
play-sharp-fill

ഹൈക്കോടതിയില്‍ നല്‍കിയ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ്. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കണ്‍വെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂമുകള്‍ അനധികൃതമായി തുറന്നു എന്ന യുഡിഎഫിന്റെ ആരോപണത്തില്‍ ജില്ലാ കളക്ടർ നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.

തുറന്നത് വോട്ടിംഗ് മെഷീനുകള്‍ ഉള്ള റിസർവ് റൂം അല്ലെന്നും, മറിച്ച്‌ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിക്കുന്ന മെറ്റീരിയല്‍ റൂമാണെന്നും റിട്ടേണിംഗ് ഓഫീസർ വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാന സ്ഥാനാർത്ഥികളെ അറിയിച്ച ശേഷമാണ് മെറ്റീരിയല്‍ റൂം തുറന്നത്. എന്നാല്‍, എല്ലാ സ്ഥാനാർത്ഥികളെയും വിവരം അറിയിക്കാതിരുന്നത് ഒരു പിഴവാണെന്ന് കളക്ടറുടെ റിപ്പോർട്ടില്‍ സമ്മതിക്കുന്നുണ്ട്.

സാധാരണയായി സ്ട്രോങ്ങ് റൂമിന് സമീപത്തല്ല മെറ്റീരിയല്‍ റൂം സജ്ജീകരിക്കാറുള്ളത്. എന്നാല്‍ ഇവിടെ ഇവ അടുത്തടുത്തായതും, മെറ്റീരിയല്‍ റൂമിന് പുറത്ത് ‘സ്ട്രോങ്ങ് റൂം’ എന്ന് രേഖപ്പെടുത്തിയതും രാഷ്ട്രീയ പാർട്ടികള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായി എന്ന് കളക്ടർ ചൂണ്ടിക്കാട്ടി.