പച്ചക്കറികൾക്ക് വില കുറവ്; പച്ചക്കറി കിറ്റുകള്‍ക്ക് ആവശ്യക്കാർ ഏറുന്നു; വിലക്കുറവ് ഇങ്ങനെ
സ്വന്തം ലേഖിക
കോട്ടയം: വില കുറഞ്ഞതോടെ ‘പച്ചക്കറി കിറ്റ് ‘ തിരിച്ചു വരുന്നു.
മിക്ക പച്ചക്കറിക്കും വില താഴ്ന്നതോടെയാണ് കിറ്റുകള്‍ തിരിച്ചെത്തിയത്.
ഇടക്കാലത്ത് വില കൂടിയതോടെയാണ് സാധാരണക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന കിറ്റുകളുടെ വില്‍പന നിലച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
100, 150, 200 രൂപ നിരക്കിലുള്ള കിറ്റുകള്‍ ജനപ്രിയമായിരുന്നു.
അവിയല്‍, സാമ്പാര്‍ വിഭവങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാണ് കിറ്റുകള്‍ തയാറാക്കിയിരുന്നത്.
വില കുറയുന്നതും ഉയരുന്നതും അനുസരിച്ചാണ് കിറ്റുകളുടെ തൂക്കം വ്യത്യാസപ്പെടുന്നത്. കോവിഡിനു ശേഷം തൊഴില്‍ പ്രതിസന്ധിയിലായ ഏറെ ആളുകള്‍ വാഹനങ്ങളില്‍ പച്ചക്കറി കിറ്റുകള്‍ വില്‍ക്കുന്ന ജോലി തിരഞ്ഞെടുത്തിരുന്നു.
പച്ചമുളകും കാരറ്റും ഒഴികെ പച്ചക്കറിക്ക് വില കുറഞ്ഞു. ഏതാനും മാസം മുന്‍പ് തീവിലയായിരുന്ന തക്കാളി വിലയിടിഞ്ഞ് കിലോ 20 രൂപയില്‍ എത്തി.