play-sharp-fill
കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പോയ കുമരകം സ്വദേശി വീട്ടമ്മയെ കാണാതായി: പോലീസ് അന്വേഷണം ആരംഭിച്ചു: ആശുപത്രിയിൽ എത്തി ചികിത്സതേടിയെന്ന വിവരം ലഭിച്ചു:. പിന്നീട് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല.

കോട്ടയം ജനറൽ ആശുപത്രിയിലേക്ക് പോയ കുമരകം സ്വദേശി വീട്ടമ്മയെ കാണാതായി: പോലീസ് അന്വേഷണം ആരംഭിച്ചു: ആശുപത്രിയിൽ എത്തി ചികിത്സതേടിയെന്ന വിവരം ലഭിച്ചു:. പിന്നീട് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല.

 

കുമരകം :ആശുപത്രിയിലേക്കു പോയ വീട്ടമ്മയെ കാണാതായെന്ന് പരാതി.
കുമരകം വാർഡ് 4 നാഷ്ണാന്ത്ര കാമച്ചേരിക്കളം വീട്ടിൽ ഗിരിജ മനോഹരനെ (55) യാണ് കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പരാതി നൽകിയത്.

ഇന്നലെ ഉച്ചയോടെ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി വീട്ടിൽ നിന്നും പോയ ഗിരിജ തിരികെ എത്തിയില്ല.

ഇന്നലെ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തുടർന്ന് വീട്ടുകാർ പല അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതോടെ വീട്ടുകാർ കുമരകം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് അന്വേഷണത്തിൽ വീട്ടമ്മ വൈകുന്നേരം 4 മണിക്ക് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നതായി വിവരം ലഭിച്ചു. 6 മണിയോടെ മടങ്ങുകയും ചെയ്തു. പിന്നീട് എന്തു സംഭവിച്ചുവെന്ന് വ്യക്തമല്ല.

മെഡിക്കൽ കോളജ് ആശുപത്രിയിൽ അന്വേഷണം നടത്തിവരികയാണ് പോലീസ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.
9037539852