സംസ്ഥാനത്ത് മൂന്നാം തരംഗത്തില്‍ 94 ശതമാനവും ഒമിക്രോൺ; വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും വീണാ ജോര്‍ജ്

സംസ്ഥാനത്ത് മൂന്നാം തരംഗത്തില്‍ 94 ശതമാനവും ഒമിക്രോൺ; വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗത്തില്‍ പടരുന്നത് ഒമിക്രോണാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.94 ശതമാനം കേസുകളും ഒമിക്രോണും ആറ് ശതമാനം ഡെല്‍റ്റ വകഭേദവുമാണ്.

കോവിഡ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ട്. വരുന്ന മൂന്നാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്ര ചെയ്ത് വരുന്നവരില്‍ 80 ശതമാനവും ഒമിക്രോണും 20 ശതമാനം ഡെല്‍റ്റ വകഭേദവുമാണ്. പരിശോധനകളില്‍ ഇക്കാര്യം വ്യക്തമായെന്നും വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സ നിഷേധിക്കുന്ന ആശുപത്രികള്‍ക്കെതിരെ നടപടിയുണ്ടാകും.

ഒമിക്രോണാണെങ്കിലും നിസാരമായി കാണരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. ഐ.സിയു ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവ് വന്നിട്ടുണ്ട്.

വെന്റിലേറ്ററിന്റെ ഉപയോഗത്തിലും കുറവുണ്ട്. കോവിഡ് രോഗികളില്‍ മൂന്നര ശതമാനം മാത്രമാണ് ആശുപത്രികളില്‍ ചികിത്സ തേടുന്നത്.

മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കോവിഡ് വാര്‍ തുറന്നിട്ടുണ്ടെന്നും വീണാ ജോര്‍ജ് അറിയിച്ചു.