
പത്തനംതിട്ടയില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍. 19 വയസ്സുള്ള രണ്ട് യുവാക്കളും 17കാരനും ആണ് കോന്നി ചന്തയ്ക്ക് സമീപം മദ്യലഹരിയില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കോന്നി പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഒളിവിലാണ്.
യുവാക്കള്‍ ഓട്ടോ തൊഴിലാളികളെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായാണ് പരാതി. വൈകിട്ട് ആറരയോടെയാണ് സംഭവം. ഓട്ടോ സ്റ്റാന്‍ഡിനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിന് പിന്നാലെ യുവാക്കള്‍ എയര്‍ഗണ്‍ എടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.






