
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധം കാരണം, മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ, രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയില്‍.
ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകള്‍ പലതും കിട്ടാതായി. കൂടിയ വിലയ്ക്ക് മരുന്ന് വാങ്ങിയാണ് ആർസിസി നിലവില്‍ പ്രതിസന്ധി മറികടക്കുന്നത്. ജീവൻരക്ഷാ അർബുദ മരുന്നുകളുടെ വില ഉയരുമോ എന്ന ആശങ്കയും ശക്തമാണ്.
സ്തന, അണ്ഡാശയ, ശ്വാസകോശ അർബുദങ്ങള്‍ക്കും, ജേം സെല്‍ ട്യൂമറുമടക്കമുള്ളരോഗങ്ങളില്‍ കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന കാർബോ പ്ലാറ്റിൻ മരുന്നുകള്‍ക്കാണ് കടുത്ത ക്ഷാമം. ഈ മരുന്നുകളുടെ നിർമാണത്തിനുള്ള ഘടക പദാർഥങ്ങള്‍, ആക്റ്റീവ് ഫർസ്മ്യൂട്ടിക്കല്‍ ഇൻഗ്രീഡിയന്റ്സ് പ്രധാനമായും ജർമനിയില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യ, സൗത്ത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളില്‍ നിന്ന് മൂല പദാർഥങ്ങള്‍, ജർമ്മനയില്‍ അടക്കം എത്തിച്ച് ആദ്യഘട്ട സംസ്കരണം പൂർത്തിയാക്കിയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. യുദ്ധം തുടങ്ങിയതോടെ ഈ വിതരണ ശൃംഖല മുറിഞ്ഞു.
രാജ്യത്ത് മരുന്ന് ഉത്പാദനം കുറഞ്ഞു. അർബുദ രോഗികളില്‍ ചികിത്സിച്ചു ഭേദമാക്കാനാകുന്ന ആദ്യ സ്റ്റേജുകളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും, ഗുരുതര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും കടുത്ത ക്ഷാമം. ആർസിസി കൂടിയ തുകയ്ക്ക് ടെൻഡർ വിളിച്ചാണ് പ്രതിസന്ധി മറികടക്കുന്നത്.
ക്ഷാമം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. പല സ്വകാര്യ ആശുപത്രികളിലും ഒരു കോഴ്സ് തികയ്ക്കാനുള്ള മരുന്ന് പോലും രോഗികള്‍ക്ക് കിട്ടാനില്ല.







