
ഡൽഹി: നീറ്റ് പുനപരീക്ഷയുടെ ചോദ്യ പേപ്പർ ചോരാതിരിക്കാൻ ‘അറ്റകൈ’ പ്രയോഗം.
ചോദ്യപേപ്പർ തയ്യാറാക്കുന്നവർക്ക് ‘രഹസ്യ വാസം’ ഏർപ്പെടുത്തിയെന്നാണ് വിവരം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ കഴിയുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
ഇവർക്ക് ‘ലോക്ക് ഡൗണ്‍’ ഏർപ്പെടുത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോണ്‍, ഇന്റർനെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കകട്ടം നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവർത്തകർ ഉള്‍പ്പെടെയുള്ളവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. പുനപരീക്ഷ നടക്കുന്ന ജൂണ്‍ 21 വരെ നിയന്ത്രണം തുടരുമെന്നാണ് വ്യക്തമാകുന്നത്.
പേപ്പർ അച്ചടി, സംഭരണം, വിതരണം എന്നിവയ്ക്കും അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുനഃപരീക്ഷയുടെയും ചോദ്യങ്ങള്‍ ചോർന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും ചോദ്യങ്ങള്‍ ചോർന്നിട്ടില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാൻ ഇത്തവണ വ്യോമസേനയുടെ സഹായം തേടാൻ തീരുമാനമായിട്ടുണ്ട്. നേരത്തെ നടത്തിയ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കാൻ നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി ഈ നിർണായക തീരുമാനമെടുത്തത്.







