വീടും പരിസരവും വൃത്തിയല്ലെങ്കിൽ ഇനി നാട്ടുകാർ മുഴുവൻ അറിയും : കർശന നപടിയുമായി സർക്കാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വീടും പരിസരവും വൃത്തിയല്ലെങ്കിൽ ഇനി നാട്ടുകാർ മുഴുവൻ അറിയും. പകർച്ചവ്യാധി പ്രതിരോധത്തിന് മുന്നറിയിപ്പുകൾ നൽകിയിട്ടും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരസ്യപ്പെടുത്താനാണ് സർക്കാർ തീരുമാനം. തദ്ദേശ-ആരോഗ്യ വകുപ്പുകൾ രൂപവത്കരിക്കുന്ന ശുചിത്വസ്‌ക്വാഡുകളാണ് ഇത്തരം വീടുകളും സ്ഥാപനങ്ങളും കണ്ടെത്തുക.
സ്‌ക്വാഡുകൾ ശുചിത്വമാപ്പിങ്ങിലൂടെ കണ്ടെത്തുന്ന കാടുകയറിയ സ്ഥലങ്ങൾ വൃത്തിയാക്കാൻ ഉടമകളോട് ആവശ്യപ്പെടും. ഉടമ സ്ഥലത്തില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ സ്ഥലം വൃത്തിയാക്കി ചെലവ് ഉടമയിൽനിന്ന് ഈടാക്കും. ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ ടെറസ്, സൺഷെയ്ഡ്, കക്കൂസ്-കുളിമുറികൾ എന്നിവിടങ്ങളിൽ കൊതുകുനിവാരണം നടത്തണം. ഇവ ചെയ്യാത്ത വീടുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളാണ് പരസ്യപ്പെടുത്തുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടകൾ പരിപാലിക്കാത്തതിന്റെ പ്രശ്നങ്ങൾ, പൊട്ടിയ സെപ്റ്റിക് ടാങ്കുകൾ, പൊതുഓടയിലേക്ക് മാലിന്യം തുറന്നുവിടുന്ന വീടുകൾ, വൃത്തിയില്ലാത്ത വീടുകളും പരിസരവും, പോലീസ് സ്റ്റേഷനുകൾക്കും വർക്ക്ഷോപ്പുകൾക്കും സമീപങ്ങളിലെ പഴകിയ വാഹനങ്ങൾ, ആക്രിക്കടകൾ തുടങ്ങിയവയുടെ വിവരങ്ങൾ സ്‌ക്വാഡ് ശേഖരിക്കും. സ്വന്തം വീടും പരിസരവും അല്ലേ അത് വൃത്തിയാക്കിയിലെങ്കിൽ നാട്ടുകാർ മുഴുവൻ അറിയും നിങ്ങൾ വൃത്തിയും വെടുപ്പുമില്ലാത്തവാരാന്ന് കൂടെ നാണക്കേടും