play-sharp-fill
വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനി മഫ്‌തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ഡോ.ദീപ്തിമോൾ ജോസ് ആദ്യം കരുതിയത്: പോലീസ് ആണെന്നു പറഞ്ഞപ്പോൾ അമ്പരന്നു: വെടിവയ്പ‌് കേസിൽ പങ്കില്ലെന്നു സമർഥിക്കാൻ ഒട്ടേറെ കള്ളങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ചു: ഒടുവിൽ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂർ നീണ്ടചോദ്യം ചെയ്യലിനൊടുവിൽ .

വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനി മഫ്‌തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ഡോ.ദീപ്തിമോൾ ജോസ് ആദ്യം കരുതിയത്: പോലീസ് ആണെന്നു പറഞ്ഞപ്പോൾ അമ്പരന്നു: വെടിവയ്പ‌് കേസിൽ പങ്കില്ലെന്നു സമർഥിക്കാൻ ഒട്ടേറെ കള്ളങ്ങൾ നിരത്തി രക്ഷപ്പെടാൻ ശ്രമിച്ചു: ഒടുവിൽ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂർ നീണ്ടചോദ്യം ചെയ്യലിനൊടുവിൽ .

സ്വന്തം ലേഖകൻ
തിരുവനന്തപുരം :വെടിവയ്പ‌് കേസിൽ പങ്കില്ലെന്നു സമർഥി ക്കാൻ ഒട്ടേറെ കള്ളങ്ങൾ നിര ത്തി രക്ഷപ്പെടാൻ ശ്രമിച്ച ഡോ. ദീപ്തി മോൾ ജോസ് ഒടുവിൽ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. ആശുപത്രി ഐസി യുവിൽ ഡ്യൂട്ടിക്കു നിന്ന ദീപ്തിയെ കാണാനായി വഞ്ചിയൂർ എസ്എച്ച്ഒ എച്ച്.എസ് ഷാനി മഫ്‌തിയിൽ എത്തുമ്പോൾ തിയറ്ററിലുള്ള രോഗിയുടെ ബന്ധുവാണെന്നാണ് ദീപ്തി ആദ്യം കരുതിയത്.

ഒരു വിവരം അറിയാനുണ്ടെന്നു പറഞ്ഞു തൊട്ടടുത്ത മുറിയിൽ ദീപ്‌തിയെ : വിളിച്ചപ്പോഴും പൊലീസ് :
ആണെന്ന് ഇവർ തിരിച്ചറിഞ്ഞിരുന്നില്ല. ഒടുവിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്നും വെടി വയ്പ്‌ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടു ചില കാര്യങ്ങൾ അറിയാനുണ്ടെന്നും എസ്എച്ച്ഒ പറഞ്ഞതോടെ ദീ പ്തി അമ്പരന്നു.

വെടിവയ്പ‌ിന് ഇരയായ എൻ എച്ച്എം പിആർഒ ഷിനിയെ അറിയുമോ എന്നായിരുന്നു ആദ്യ ചോദ്യം. അറിയില്ലെന്നു ദീപ്തിയുടെ മറുപടി. ഇവരുടെ ഭർത്താവ് സുജീത്തിനെ പരിചയമുണ്ടോ എന്നു ചോദിച്ചപ്പോഴും അറിയില്ലെന്നാണ് ആദ്യം പറ ഞ്ഞത്. ഒടുവിൽ, കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോള ജിൽ ഇരുവരും ജോലി ചെയ്‌തിരുന്നതു മുതലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വിവരങ്ങളും
ആക്രമണവുമായി ബന്ധപ്പെട്ട ശാസ്ത്രീയ തെളിവുകളും നിരത്തി പൊലീസ് ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിക്കു
കയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലിനൊടുവിൽ
ദീപ്‌തിയുടെ വെളിപ്പെടുത്തൽ

സുഹൃത്തായിരുന്ന സുജീത് തന്നെ മാനസികമായി തകർക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് സുജീത്തിൻ്റെ ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തിയുടെ വെളിപ്പെടുത്തൽ.

ദീപ്‌തി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രാക്‌ടിസ് ചെയ്യുമ്പോഴാണ് അവിടെ പിആർഒ ആയിരുന്ന സുജിത്തുമായി പരിചയപ്പെടുന്നത്. ഇരുവരും ഏറെനാൾ അടുത്ത സൂഹൃത്തുക്കളായിരുന്നു. ഈ സമയങ്ങളിൽ ദീപ്‌തിയെ മാനസികമായി തകർക്കുന്ന വിധത്തിൽ സുജീത് പെരുമാറുകയും ദീപ്‌തിയെ ഒഴിവാക്കുകയും ചെയ്തു.

എന്നാൽ മാസങ്ങൾ കഴിഞ്ഞ് ഇവർ വീണ്ടും സൗഹ്യദ ത്തിലായി. സുജീത് വേദനിപ്പിച്ചതിലും ഒഴിവാക്കിയതിലും കടുത്ത മാനസിക സമ്മർദം അനുഭവിച്ച ദീപ്‌തി ജീവനൊടുക്കാനും ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി.

കുറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്‌ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതിയാണ് കോട്ടയം സ്വ ദേശി ഡോ.ദീപ്‌തി മോൾ ജോസ് .ദീപ്തി എയർ പി‌ൾ ഉപയോഗിച്ചു മൂന്നു തവണ വെടിയുതിർത്തു.