play-sharp-fill
വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ മുഖ്യപ്രതി കോടീശ്വരനായി: സഞ്ചരിക്കുന്നത് ആഡംബര കാറിൽ: കമ്പിളിപുതപ്പ് മൊത്തവ്യാപാരി എന്നത് തട്ടിപ്പിന് മറ: പുതിയ വീട് നിർമാണം നടക്കുന്നതിനിടെ കുടുങ്ങി.

വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ മുഖ്യപ്രതി കോടീശ്വരനായി: സഞ്ചരിക്കുന്നത് ആഡംബര കാറിൽ: കമ്പിളിപുതപ്പ് മൊത്തവ്യാപാരി എന്നത് തട്ടിപ്പിന് മറ: പുതിയ വീട് നിർമാണം നടക്കുന്നതിനിടെ കുടുങ്ങി.

കൊച്ചി :വെർച്വല്‍ അറസ്റ്റ് തട്ടിപ്പിലെ മുഖ്യസൂത്രധാരൻ ലിങ്കണ്‍ ബിശ്വാസ് തട്ടിപ്പുപണം ഉപയോഗിച്ചിരുന്നത് ആഡംബരജീവിതത്തിന്.

കമ്പിളിപ്പുതപ്പ് മൊത്തക്കച്ചവടക്കാരനായാണ് ഇയാള്‍ കൃഷ്ണഗഞ്ചില്‍ അറിയപ്പെട്ടിരുന്നത്. സൈബർ തട്ടിപ്പ് മറയ്ക്കാനായിരുന്നു ഈ ‘വേഷം’ എന്ന് അന്വേഷകസംഘം കണ്ടെത്തി. വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണിയാള്‍.

പശ്ചിമബംഗാള്‍ കൃഷ്ണഗഞ്ചില്‍ ലക്ഷക്കണക്കിന് രൂപ മുടക്കി പുതിയ വീട് നിർമിച്ചുവരികയാണ്. അടുത്തിടെ 30 ലക്ഷത്തിലേറെ വിലയുള്ള ടൊയോട്ട ഫോർച്യൂണർ കാറും സ്വന്തമാക്കി. തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിച്ചതായാണ് പ്രാഥമികവിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷ്ണഗഞ്ചില്‍ ബംഗ്ലാദേശ് അതിർത്തിക്കടുത്താണ് ലിങ്കണ്‍ ബിശ്വാസ് പിടിയിലായത്. കൃഷ്ണനഗർ ജില്ലാ എസ്പിയുടെയും എഎസ്പിയുടെയും സഹായത്തോടെയായിരുന്നു അറസ്റ്റ്. ബംഗാളി ടിവി ചാനലുകള്‍ ഇയാളുടെ അറസ്റ്റ് ഏറെ പ്രാധാന്യത്തോടെയാണ് സംപ്രേഷണം ചെയ്തത്.

ജെറ്റ് എയർവേസ് എംഡിയുമായി ചേർന്ന് സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന് പറഞ്ഞ് എളംകുളം സ്വദേശി ജയിംസ് കുര്യനില്‍നിന്നും സംഘം 17 ലക്ഷം തട്ടിയെടുത്തിരുന്നു. വെർച്വല്‍ അറസ്റ്റ് ഭീഷണിമുഴക്കി സംഗീതസംവിധായകൻ ജെറി അമല്‍ദേവ്, നടി മാല പാർവതി എന്നിവരില്‍നിന്ന് പണം തട്ടാനും ശ്രമിച്ചിരുന്നു.