
തിരുവനന്തപുരം: വി.ഡി സതീശനെ പൂട്ടാനും രാഷ്ട്രീയഭാവി ഇല്ലാതാക്കാനും പലവിധ തന്ത്രങ്ങളാണ് സിപിഎം പയറ്റിയിരുന്നത്.
പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി വി.ഡി. സതീശൻ പുനർജ്ജനിയെന്ന പേരില്‍ രൂപം നല്‍കിയ സൊസൈറ്റിയ്ക്കു വേണ്ടി ഇംഗ്ളണ്ടില്‍ നിന്ന് പണപ്പിരിവു നടത്തിയത് സി.ബി.ഐയ്ക്ക് വിടാൻ ശ്രമമുണ്ടായി.
സിബിഐയെ കിട്ടാത്തതിനാല്‍ വിജിലൻസ് അന്വേഷണത്തിനും ഉത്തരവിട്ടു. സതീശൻ ധരിക്കുന്നത് മൂന്നു ലക്ഷം രൂപ വിലയുള്ള ഷൂസാണെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ സി.പി.എം അനുകൂലികള്‍ പ്രചരിപ്പിച്ചു. ഷൂ അയ്യായിരം രൂപയ്ക്ക് നല്‍കാമെന്ന് വി.ഡി. സതീശൻ തിരിച്ചടിച്ചു.
ഷൂവിന് ഒമ്പതിനായിരം രൂപയേ വിലയുള്ളൂ. വിദേശത്ത് അതിനേക്കാള്‍ കുറവാണ്. മൂന്നു ലക്ഷം രൂപയെന്ന് പ്രചരിപ്പിച്ചവർക്ക് ഒരു ആയിരം രൂപ കൂടി കുറച്ചു തന്നേക്കാം. എന്നാലും തനിക്ക് ലാഭമാണെന്ന് സതീശൻ പറഞ്ഞു.
അഹമ്മദാബാദില്‍ എ.ഐ.സി.സി സമ്മേളന സ്ഥലത്ത് സതീശൻ ധരിച്ച ഷൂവിന് മൂന്നുലക്ഷം രൂപ വിലയുണ്ടെന്നായിരുന്നു പ്രചാരണം. നുണേശൻ എന്നു വിളിച്ചായിരുന്നു സതീശനെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപിച്ചത്.
സി.പി.എമ്മിന്റെ മാത്രമല്ല, ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും കടുത്ത ശത്രുവുമാണ് സതീശൻ. സംഘപരിവാറിനെ അതിരൂക്ഷമായും നിരന്തരമായും വിമർശിക്കുന്നത് സതീശന്റെ പതിവാണ്. സംഘപരിവാർ പ്രവർത്തകർ ശത്രുവായിക്കാണുന്ന സതീശനെതിരെ സൈബർ ആക്രമണങ്ങള്‍ പതിവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഗീയതയെ അതിരൂക്ഷമായി എതിർത്തതിന് സമുദായ നേതാക്കളുടെയും എതിർപ്പ് സതീശന് നേരിടേണ്ടി വന്നിട്ടുണ്ട്.
വർഗീയത ഏതു കൊലകൊമ്പൻപറഞ്ഞാലും എതിർക്കുമെന്നും അക്കാര്യത്തില്‍ ആരെയും പേടിയില്ലെന്നും തന്റെ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോകില്ലെന്നുമായിരുന്നു സതീശന്റെ നിലപാട്. ഇതിന്റെ പേരില്‍ എന്തുവിളിച്ചാലും എന്തൊക്കെപറഞ്ഞാലും വിട്ടുവീഴ്ചയില്ല.
ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ആരു വർഗീയനീക്കം നടത്തിയാലും എതിർക്കുമെന്നും യു.ഡി.എഫിന്റെ നിലപാടിനെ മതേതരകേരളം ഇരുകൈകളും നീട്ടി സ്വീകരിക്കും.
അവസരവാദ നിലപാടുകളിലൂടെ എട്ടുകാലി മമ്മൂഞ്ഞിനെ പോലും നാണിപ്പിക്കുന്ന വാദങ്ങളാണ് പിണറായിയും കൂട്ടരും നടത്തുന്നത്.
പിണറായിയുടെ വാക്കും പഴയചാക്കും ഒരുപേലെയെന്നു പറയാനാകില്ല. പഴയചാക്കിന് കുറച്ചുകൂടി ഉറപ്പുണ്ട്. എല്ലാ ശരിയാക്കിയെന്ന ബോർഡു മാത്രമാണ് കേരളത്തിലുള്ളതെന്നും സതീശൻ പറഞ്ഞിരുന്നു.
അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ക്ക് പകരം കൃത്യമായ പ്ലാനിംഗും സുതാര്യതയും സ്വകാര്യമേഖലയിലെ അച്ചടക്കവും കൂടിച്ചേർന്ന ‘ഭാവിസജ്ജമായ ഭരണകൂടം’ആയിരിക്കും ഇനി വരുന്നതെന്നാണ് സതീശൻ വ്യക്തമാക്കിയത്.
യുവാക്കളെ നാട്ടില്‍നില്‍ക്കാൻ പ്രേരിപ്പിക്കുന്ന ഒരു വകുപ്പ് രൂപീകരിക്കും. അത് യുവാക്കളുമായി ബന്ധപ്പെട്ട വകുപ്പ് ആയിരിക്കും.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ കാലത്ത് നിലവിലെ പാഠ്യപദ്ധതികള്‍ പെട്ടെന്ന് കാലഹരണപ്പെടുകയാണെന്നും സതീശൻ പറഞ്ഞു.
ഇത്തവണ സതീശനെ പറവൂരില്‍ തോല്‍പ്പിക്കാൻ എല്‍ഡിഎഫ് കഠിനമായി ശ്രമിച്ചിരുന്നു. പന്ന്യൻ രവീന്ദ്രൻ ഉള്‍പ്പെടെ വമ്പന്മാരെ എതിരാളിയാക്കിയെങ്കിലും സതീശനെ തോല്‍പ്പിക്കാൻ എല്‍.ഡി.എഫിന് കഴിഞ്ഞിട്ടില്ല.
ഇക്കുറി സീറ്റ് ഏറ്റെടുക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാൻ സി.പി.ഐ തയ്യാറായില്ല. നിരവധിപേരെ പരിഗണിച്ചശേഷമാണ് കൈപ്പമംഗലത്തെ എം.എല്‍.എ ഇ.ടി. ടൈസൻ മാസ്‌റ്ററെ മത്സരിപ്പിക്കാൻ സി.പി.ഐ തീരുമാനിച്ചത്.
പിണറായി വിജയൻ സർക്കാരിനെതിരെ നിരന്തരം പ്രവർത്തിച്ച സതീശനെ തോല്‍പ്പിക്കാൻ സി.പി.എം കടുത്ത നീക്കങ്ങള്‍ നടത്തി.സതീശന്റെ തോല്‍വിയാണ് ബി.ജെ.പിയും ലക്ഷ്യമിട്ടത്. 1996ലെ ആദ്യമത്സരത്തില്‍ മാത്രമാണ് പറവൂരില്‍ സതീശൻ തോല്‍വി അറിഞ്ഞത്. സി.പി.ഐയുടെ പി. രാജുവാണ് സതീശനെ തോല്‍പ്പിച്ചത്.
2001ല്‍ പി. രാജുവിനെ തോല്‍പ്പിച്ച് സതീശൻ ആദ്യജയം സ്വന്തമാക്കി. 2021ല്‍ ജനകീയനായ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടിന് തോല്‍പ്പിച്ചു.
2016ല്‍ പി.കെ. വാസുദേവൻ നായരുടെ മകള്‍ ശാരദ മോഹനെ 20,634 വോട്ടിന് തോല്‍പ്പിച്ചു. 2021ല്‍ എം.ടി. നിക്‌സണെ തോല്‍പ്പിച്ചപ്പോള്‍ ഭൂരിപക്ഷം 22,000 വോട്ടായി.







