Spread the love

 

ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ (എഐഎഫ്‌എഫ്) പേര് മാറ്റാന്‍ നീക്കം. ‘ഫുട്ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’ എന്ന പുതിയ പേര് പരിഗണിക്കുന്നതായി ഫെഡറേഷന്‍ അറിയിച്ചു. ജനറല്‍ ബോഡി അംഗങ്ങളുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിലാണ് പേരുമാറ്റം സംബന്ധിച്ച ചര്‍ച്ച നടന്നത്.

video
play-sharp-fill

പേരുമാറ്റം നടപ്പാക്കുന്നതിന് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. തുടര്‍ന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന് ശിപാര്‍ശ സമര്‍പ്പിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

അതേസമയം, 2026-27 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്‌എല്‍) സെപ്റ്റംബര്‍ 4ന് ആരംഭിക്കുമെന്ന് എഐഎഫ്‌എഫ് അറിയിച്ചു. ഏഴ് മാസം നീളുന്ന പൂര്‍ണ സീസണായിരിക്കും ഇത്തവണത്തേത്. ഡ്യൂറന്‍ഡ് കപ്പ് ജൂണ്‍ 25 മുതല്‍ ജൂലൈ 25 വരെ നടക്കുമെന്നും ലീഗ് എഐഎഫ്‌എഫിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും ഫെഡറേഷന്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group