
തിരുവനന്തപുരം: ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് പാലക്കാട് മുൻ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, അജയ് മാക്കൻ, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരാണ് വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി നടന്ന ചർച്ചകള്‍ക്കും നേതൃത്വ തർക്കങ്ങള്‍ക്കും ഒടുവിലാണ് ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മള്‍ പ്രതിപക്ഷത്തിന്‍റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്.
ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളില്‍ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ക്രൂരമായ മർദനങ്ങള്‍ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ,
ഭീകരവാദികളെ പോലെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരപരാധികള്‍, ഒരു സ്ഥാനവും പ്രതിഫലവും പ്രതീക്ഷിക്കാതെ വീടുവീടാന്തരം കയറി ജനാധിപത്യത്തിനായി വോട്ട് അഭ്യർത്ഥിച്ച പ്രവർത്തകർ, അവരുടെ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം.
അവരുടെ പ്രതീക്ഷയും പരിശ്രമവും ഇന്ന് ജനങ്ങളുടെ സർക്കാരായി രൂപം കൊണ്ടിരിക്കുന്നു. ആ സർക്കാരിനെ നയിക്കാനുള്ള ദൗത്യം ഹൈക്കമാൻഡ് ശ്രീ. വി ഡി സതീശനെ ഏല്‍പ്പിച്ചിരിക്കുന്നു.
ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിക്ക്‌അഭിവാദ്യങ്ങള്‍.







