play-sharp-fill
ഫ്ലെക്‌സില്‍ തട്ടി കോണ്‍ഗ്രസില്‍ രൂപപ്പെട്ട പടലപ്പിണക്കം യു.ഡി.എഫിലേക്കും;  ജില്ലാ പങ്കാളിത്തം കുറഞ്ഞ കെ റെയില്‍ വിരുദ്ധ ജനകീയ സദസിലൂടെ പുറത്ത് വരുന്നത് പാർട്ടിയിലെ ഭിന്നത; പ്രതിരോധത്തിലായി യു.ഡി.എഫ്

ഫ്ലെക്‌സില്‍ തട്ടി കോണ്‍ഗ്രസില്‍ രൂപപ്പെട്ട പടലപ്പിണക്കം യു.ഡി.എഫിലേക്കും; ജില്ലാ പങ്കാളിത്തം കുറഞ്ഞ കെ റെയില്‍ വിരുദ്ധ ജനകീയ സദസിലൂടെ പുറത്ത് വരുന്നത് പാർട്ടിയിലെ ഭിന്നത; പ്രതിരോധത്തിലായി യു.ഡി.എഫ്

സ്വന്തം ലേഖകൻ

കോട്ടയം: ഫ്ലെക്‌സില്‍ തട്ടി കോണ്‍ഗ്രസില്‍ രൂപപ്പെട്ട പടലപ്പിണക്കം യു.ഡി.എഫിലേക്കും. ജില്ലാ പങ്കാളിത്തം കുറഞ്ഞ കെ റെയില്‍ വിരുദ്ധ ജനകീയ സദസിലൂടെ പുറത്ത് വരുന്നത് പാർട്ടിയിലെ പടലപ്പിണക്കം. പ്രതിരോധത്തിലായി യു.ഡി.എഫ്


യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്നലെ കോട്ടയം പഴയ പോലീസ്‌ സ്‌റ്റേഷന്‍ മൈതാനത്തു നടത്തിയ കെ റെയില്‍ വിരുദ്ധ ജനകീയ സദസിൽ നിന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌ വിട്ടുനിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ യു.ഡി.എഫ്‌. ജില്ലാ നേതൃത്വവും പ്രതിപക്ഷ നേതാവും പ്രതിരോധത്തിലായി. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണു കോട്ടയത്ത്‌ കെ റെയില്‍ സമരത്തിലൂടെ കോണ്‍ഗ്രസ്‌ സജീവമായത്‌. സമരത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറഞ്ഞതു പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയതിനു പിന്നാലെയാണു കോണ്‍ഗ്രസിലെ ഫ്‌ളക്‌സ്‌ വിവാദം കൊഴുക്കുന്നത്‌.

ഇന്നലത്തെ പരിപാടിയുടെ ഫ്‌ളെക്‌സില്‍നിന്നു ഡി.സി.സി പ്രസിഡന്റിന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതാണു നാട്ടകം സുരേഷിനെ പ്രകോപിപ്പിച്ചതാണെന്നാണു വിവരം.

കഴിഞ്ഞദിവസം കോണ്‍ഗ്രസ്‌ യോഗത്തിന്റെ ഫ്‌ളെക്‌സില്‍ കോട്ടയത്തുനിന്നുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുടെ ചിത്രമുണ്ടായിരുന്നില്ല. ഇതിന്റെ പ്രതികാരമായി യു.ഡി.എഫ്‌. ഫ്‌ളെക്‌സില്‍നിന്നു നാട്ടകത്തെ ഒഴിവാക്കുകയായിരുന്നത്രെ.

കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ്‌. ജില്ലാ നേതൃയോഗം ഡി.സി.സി. പ്രസിഡന്റിനെ അറിയിച്ചില്ലെന്നും അദ്ദേഹത്തോട്‌ അടുപ്പമുള്ളവര്‍ പറയുന്നു. വിവാദങ്ങളോട്‌ തത്‌ക്കാലം പ്രതികരിക്കാനില്ലെന്നും ആവശ്യമെങ്കില്‍ ഇന്നു വിശദീകരിക്കുമെന്നും സുരേഷ്‌ പറഞ്ഞു.

അതേ സമയം യോഗത്തില്‍ ഉദ്‌ഘാടകനായ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ പ്രസംഗം കേള്‍ക്കാന്‍ നില്‍ക്കാതെ മാണി സി. കാപ്പന്‍ എം.എല്‍.എ. വേദിവിട്ടതു പ്രതിഷേധത്തിന്റെ ഭാഗമാണെന്നും പ്രചാരണമുണ്ടായി.