കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂര്‍ത്തും കെടുകാര്യസ്ഥതയും; 57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ: വി.ഡി സതീശന്‍

തിരുവനന്തപുരം: ന്യൂഡല്‍ഹിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രതിഷേധത്തില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസ് വിട്ടുനിന്നതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം. എന്നിട്ട് അതിനെയെല്ലാം കേന്ദ്ര അവഗണനയാണെന്ന് വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ്, കേരളത്തിന്റെ നിയമസഭയില്‍ പറഞ്ഞത് വേറെ കേസ്. പരസ്പര വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത് വേറെ സമരമാണ്. അതിനെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

ഞങ്ങള്‍ 18 എംപിമാര്‍ ചേര്‍ന്ന് കേന്ദ്രധനകാര്യ മന്ത്രിക്ക് നല്‍കിയ മെമ്മോറാണ്ടത്തിലും ഞാന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലും നികുതി വിഹിതം കുറഞ്ഞതിനെ എതിര്‍ത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

57,800 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇത് ഞങ്ങള്‍ പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയവും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഒരുപാട് കാര്യങ്ങളില്‍ ഒന്നാണ് കേന്ദ്ര അവഗണന. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണ്. അഞ്ച് മാസമായി പെന്‍ഷന്‍ കൊടുത്തിട്ടില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. എന്നിട്ട് വീണ്ടും കടമെടുക്കണമെന്ന് പറഞ്ഞാണ് പോകുന്നത്. ഇങ്ങനെ കടമെടുത്താല്‍ എവിടെ പോയി നില്‍ക്കും കേരളം. ഇത്രയും രൂക്ഷമായ ധനപ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളിയിട്ടിരിക്കുന്നത്. തിരുത്താന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടുണ്ട്, ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ എല്ലാ കുഴപ്പത്തിലേക്കും ചെന്ന് ചാടി. അവസാനം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമരം നടത്തുന്നു’, വി ഡി സതീശന്‍ വിമര്‍ശിച്ചു.

വി.മുരളീധരന്‍ രാത്രിയാകുമ്പോള്‍ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയാണ്. എല്ലാകേസും മുരളീധരനാണ് ഒത്തുതീര്‍പ്പുണ്ടാക്കുന്നത്. പിണറായി വിജയനെതിരെയോ സര്‍ക്കാരിനെതിരെയോ ഏത് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തിയാലും അതെല്ലാം ഒത്തുതീര്‍പ്പിലെത്തിക്കും. പകരം മുരളീധരന്റെ വലംകൈയായ സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍ നിന്ന് സര്‍ക്കാര്‍ രക്ഷപ്പെടുത്തിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു.