Spread the love

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിൽ ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ഡൽഹിയിൽ നിന്നും പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ.

video
play-sharp-fill

കടലിളകി വന്നാലും നിലപാടിൽ നിന്ന് കടുകിടപോലും പിന്നോട്ടില്ലത്ത ഉറച്ച ശൈലിയാണ് വിഡി സതീശനെ കേരളത്തിൻെറ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതിൽ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വിഡി സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളിൽ നിന്ന് വേറിട്ടുനിർത്തുന്നത്. ആദ്യം തോൽപ്പിച്ച പരവൂരുകാർ പിന്നീടിങ്ങോട്ടുളള കാൽ നൂറ്റാണ്ടു കാലം ചേർത്ത് പിടിച്ചതാണ് വിഡി സതീശൻ കൈവരിച്ച ജനകീയതയുടെ അടയാളം.