
മലപ്പുറം : എൻഎസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ ആരോപണങ്ങളില്‍ കരുതലോടെ നീങ്ങാൻ മുസ്‌ലിം ലീഗ്. പരസ്യ പ്രതികരണങ്ങള്‍ നടത്തി വിഷയം ചർച്ചയാക്കേണ്ടതില്ലെന്നാണ് ലീഗിന്റെ നിലപാട്.
സുകുമാരൻ നായർക്ക് മറുപടി എന്ന രീതിയില്‍ ആരും പ്രതികരിക്കരുതെന്ന് താഴെത്തട്ടില്‍ നിർദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ ലീഗിന്റെ നിലപാട് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ അറിയിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ലീഗ് നേതൃയോഗത്തിന് ശേഷമായിരിക്കും നിലപാട് പറയുക. പ്രഖ്യാപനത്തിന് മുൻപ് കോണ്‍ഗ്രസ് നേതൃത്വം മുഖ്യമന്ത്രി ആരെന്നത് ലീഗിനെ അറിയിക്കാറുണ്ട്.. വി ഡി സതീശനെ പിന്തുണച്ച നിലപാട് മാറ്റേണ്ടതില്ലെന്നായിരുന്നു ഇന്നലെ ലീഗ് നേതൃയോഗത്തില്‍ അഭിപ്രായം ഉയർന്നത്.
. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് തടസ്സം മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ നിലപാടെന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്. മുഖ്യമന്ത്രി ആരാകണം എന്നത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതില്‍ ആവശ്യമില്ലാതെ ഇടപെട്ടു. ലീഗ് അടക്കമുള്ളവർക്ക് ഇതില്‍ എന്താണ് കാര്യം?. ഇന്ന ആള്‍ വേണമെന്നും വേണ്ടെന്നും പറയാൻ ഘടകക്ഷികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുകുമാരൻ നായർ ചോദിച്ചിരുന്നു.







