അതീവദാരിദ്ര്യ കാലത്തേക്ക് നമ്മള്‍ തിരിച്ചുപോവുകയാണ് ; കരുതുന്നതിലും അധികമാണ് കേരളത്തിലെ സാമ്പത്തിക പ്രയാസവും ദാരിദ്ര്യവും ; പെന്‍ഷൻ കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ ഉണ്ടാവുക പട്ടിണി മരണങ്ങള്‍ : വി.ഡി.സതീശന്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിലെ പല കുടുംബങ്ങളിലും പട്ടിണിയാണെന്നും അതീവദാരിദ്ര്യ കാലത്തേക്ക് നമ്മള്‍ തിരിച്ചുപോവുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
പെന്‍ഷന്‍ കിട്ടാത്ത ഒരു സ്ത്രീ കുടിവെള്ളത്തിന്റെ കുപ്പികള്‍പെറുക്കുന്നതും ഇത് നല്‍കിയാല്‍ കടയില്‍ നിന്നും ചായ കിട്ടുമെന്നും പറയുന്നതും ടിവി ചാനലില്‍ കണ്ടിരുന്നു. നമ്മള്‍ കരുതുന്നതിലും അധികമാണ് കേരളത്തിലെ സാമ്പത്തിക പ്രയാസവും ദാരിദ്ര്യവും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
13,700 കോടി രൂപ കേന്ദ്രത്തില്‍ നിന്നും കിട്ടിയാല്‍ ആദ്യം 55 ലക്ഷം പേര്‍ക്ക് സാമൂഹ്യ സൂരക്ഷാ പെന്‍ഷനും 45 ലക്ഷം പേര്‍ക്ക് ക്ഷേമനിധി പെന്‍ഷനും നിങ്ങള്‍ കൊടുത്ത് തീര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണ്. ഇല്ലെങ്കില്‍ കേരളത്തില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Third Eye News Live
0