പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് മുദ്രാവാക്യം വിളിച്ചാല്‍ വധശ്രമത്തിന് കേസ്; ഇതാണോ മുഖ്യമന്ത്രി പറഞ്ഞ നവകേരളം ;കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
സ്വന്തം ലേഖിക
കൊച്ചി: പ്രതിഷേധം പ്രതിഷേധം എന്ന് രണ്ട് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുന്നതാണോ മുഖ്യമന്ത്രി പറഞ്ഞ നവകേരളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഎം അന്താരാഷ്ട്ര ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുകയും കത്തിക്കുകയും ചെയ്യുന്ന സിപിഎം നടത്തുന്നത് ഭീകരപ്രവര്‍ത്തനം തന്നെയാണ്. കൊലയാളികളെ ഏര്‍പ്പാടാക്കി ആളുകളെ കൊല്ലുകയും കൈയും കാലും വെട്ടിമാറ്റുകയും ചെയ്യുന്ന ചരിത്രം ആര്‍ക്കാണുള്ളത്. കോഴിക്കോടെത്തിയപ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ഒരുങ്ങുമ്പോ ആന്റണി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ.വി തോമസിന്റെ തലയില്‍ കരി ഓയില്‍ ഒഴിച്ച പാര്‍ട്ടിയല്ലേ സിപിഎം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമാനത്തില്‍ അവര്‍ പ്രതിഷേധം പ്രതിഷേധം എന്ന് പറഞ്ഞു അത്രയല്ലേ ഉള്ളൂ. ഇ.പി ജയരാജന്‍ ചെയ്തതോ. ചീഫ് സെക്യൂരിറ്റി ഓഫീസറാണോ ജയരാജന്‍. ജയരാജനെതിരെ കേസെടുക്കണം. അല്ലെങ്കില്‍ സ്വകാര്യ അന്യായം കൊടുക്കും. പ്രതിഷേധം പ്രതിഷേധം എന്ന് പറഞ്ഞതിന് എന്ത് കേസാണ് നിയമപരമായി എടുക്കാവുന്നെ അവര്‍ എടുത്തോട്ടെ. മദ്യപിച്ച ആളെ പോലെ പെരുമാറിയത് ആരാണെന്ന് എല്ലാവരും കണ്ടില്ലേ. വിമാനത്തില്‍ വെടിയുണ്ടയുമായി നടക്കുന്നതാരാണെന്ന് ഞങ്ങളെകൊണ്ട് പറയിക്കരുത്. വിമര്‍ശിച്ചതിന് വിമാന കമ്പനികള്‍ കുനാല്‍ കമ്രയെ വിലക്കിയപ്പോള്‍ യെച്ചൂരിയുടെ ട്വീറ്റ് എന്തായിരുന്നു.
ഇവിടെ അക്രമം തുടങ്ങിയത് ആരാണ്. വഴിയരികില്‍ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകന് നേരെ 100 കിലോമീറ്റര്‍ വേഗതയില്‍ പോയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന്റെ ഡോര്‍ തുറന്നുപിടിച്ച് കൊല്ലാന്‍ ശ്രമിച്ചത് നിങ്ങള്‍ കണ്ടില്ലേ. ഓടുന്ന ആ വാഹനത്തിലിരുന്ന് ലാത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചവര്‍ക്കെതിരെയല്ലേ വധശ്രമത്തിന് കേസെടുക്കേണ്ടത്. ഡോര്‍ മുട്ടിയിരുന്നെങ്കില്‍ ഇന്ന് അയാള്‍ ജീവിച്ചിരിക്കുമോ. അഞ്ച് ദിവസം കറുപ്പിനോട് അലര്‍ജിയായിരുന്നു. ആറാം ദിവസം കൈയൊഴിഞ്ഞു മുഖ്യമന്ത്രി.
മൊഴിമാറ്റിക്കാന്‍ മധ്യസ്ഥതയ്ക്ക് പോയ രണ്ട് എഡിജിപിമാര്‍. അതില്‍ മുഖം രക്ഷിക്കാന്‍ ഒരാളുടെ കസേര തെറിപ്പിച്ചു. കൈക്കരുത്തറിയുമെന്ന് പറയുന്ന എം.എല്‍.എമാരാണുള്ളത്. ആരാണ് വഴങ്ങുന്നത്. ഞങ്ങള്‍ പേടിച്ചോടില്ല. ഭയപ്പെടുത്തേണ്ടെന്നും സതീശന്‍ പറഞ്ഞു. എ.കെ ആന്റണി ഓഫീസില്‍ ഇരിക്കുമ്പോഴാണ് കെ.പിസിസി ഓഫീസ് ആക്രമിച്ചത്. എന്നിട്ടാണ് ക്ലാസെടുക്കാന്‍ വരുന്നത്. ഭീതിയില്‍ നിന്നുണ്ടാകുന്ന വെപ്രാളമാണ് മുഖ്യമന്ത്രിക്കും സംഘത്തിനും. ക്ലീഷേ മറുപടിയാണ് എപ്പോഴും. തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കൊടുക്കണം സല്യൂട്ട്. എന്തുവില കൊടുത്തും കെ റെയില്‍ നടപ്പാക്കും എന്ന് പറഞ്ഞ് നടന്നവര്‍ ഇപ്പോ എങ്ങനേലും കേന്ദ്രം അനുമതി തരരുത് എന്ന പ്രാര്‍ഥനയിലാ. കാരണം അങ്ങനെ പറഞ്ഞ് തടിയൂരാമല്ലോ എന്ന ചിന്തയിലാണെന്നും സതീശന്‍ പരിഹസിച്ചു