വി.ഡി.സതീശനും കെ.സുധാകരനും ചങ്ങനാശ്ശേരി ബിഷപ് ഹൗസില്‍; മതമേലധ്യക്ഷന്മാരെ അങ്ങോട്ട് പോയി കാണില്ലെന്ന പ്രഖ്യപിത നയം തുടക്കത്തിലെ തിരുത്തി നേതൃത്വം; ഇരുവരുടെയും സന്ദര്‍ശനം സുരേഷ് ഗോപി എം.പി പാലാ ബിഷപ്പിനെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ
സ്വന്തം ലേഖകന്‍
കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും ചങ്ങനാശ്ശേരി ബിഷപ് ഹൗസില്‍ സന്ദര്‍ശനം നടത്തി. കോട്ടയത്ത് ഇന്ന് നടക്കുന്ന ഡിസിസി- കെപിസിസി ഭാരവാഹികളുടെ മീറ്റിങ്ങിനായി ജില്ലയില്‍ എത്തിയ ഇരുവരും ചങ്ങനാശ്ശേരി ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പാലാ ബിഷപിന്റെ വിവാദ പരാമര്‍ശത്തില്‍ ചങ്ങനാശ്ശേരി ബിഷപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാലാ ബിഷപിന്റെ പരാമര്‍ശത്തെ പ്രതിപക്ഷ നേതാവ് നിശിതമായി വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ നിലപാട് സഭാ നേതൃത്വത്തെ ധരിപ്പിക്കാനും നിലവിലുള്ള അസംതൃപ്തി പരിഹരിക്കാനുമാണ് കൂടിക്കാഴ്ചയെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഡിസിസി അദ്ധ്യക്ഷന്‍ നാട്ടകം സുരേഷ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോഷി സെബാസ്റ്റിയന്‍ എന്നിവരും ഒപ്പമുണ്ട്. മതമേലധ്യക്ഷന്മാരെ അങ്ങോട്ട് പോയി കാണുന്ന സാഹചര്യം യുഡിഎഫില്‍ ഇനി ഉണ്ടാവില്ലെന്ന് പലകുറി ആവര്‍ത്തിച്ച ആളാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്നാല്‍ നിലവിലെ സവിശേഷ സാഹചര്യത്തില്‍ സഭയുമായുള്ള അഭിപ്രായ ഭിന്നത പരിഹരിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.