play-sharp-fill
വയനാട്ടില്‍ അന്ധവിശ്വാസം മുറുകുന്നു; വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ദൈവം കയറിയെന്ന് മന്ത്രവാദി; അന്ധവിശ്വാസത്തെത്തുടര്‍ന്ന് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തില്‍ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും

വയനാട്ടില്‍ അന്ധവിശ്വാസം മുറുകുന്നു; വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് ദൈവം കയറിയെന്ന് മന്ത്രവാദി; അന്ധവിശ്വാസത്തെത്തുടര്‍ന്ന് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തില്‍ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും

സ്വന്തം ലേഖിക
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അന്ധവിശ്വാസത്തെത്തുടര്‍ന്ന് ആദിവാസി വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തില്‍ ഇടപെട്ട് ജില്ലാ ഭരണകൂടവും ബാലാവകാശ കമ്മീഷനും രംഗത്തെത്തി.

കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കുമെന്നും തുടര്‍ വിദ്യാഭ്യാസത്തിന് വേണ്ട നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ എ.ഗീത പറഞ്ഞു. സംഭവത്തില്‍ വയനാട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോട് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

അന്ധവിശ്വാസം പറഞ്ഞു പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ എ.ഗീത പറഞ്ഞു. ഇതിനായി ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കും. കുടുതല്‍ നടപടി റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉണ്ടാകുമെന്നുംന ബാലാവകാശ കമ്മീഷനും അറിയിച്ചു. കുടുംബമായും കുട്ടികളുമായും ബാലാവകാശ കമ്മിഷന്‍ അംഗങ്ങള്‍ സംസാരിച്ചു. ഒരാളുടെയും വിദ്യാഭ്യാസം മുടങ്ങില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മനോജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട്ടില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയുടെ പഠനം മുടക്കിയ സംഭവത്തില്‍ കുട്ടിക്കും കുടുംബത്തിനും കൗണ്‍സിലിംഗ് നല്‍കുമെന്ന് കളക്ടര്‍ എ.ഗീത അറിയിച്ചു. കുട്ടിക്ക് തുടര്‍പഠനത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കും. അന്ധവിശ്വാസങ്ങള്‍ പരത്തുന്നഅവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തരവിടും.

ആദിവാസി കോളനികളില്‍ പൂജ നടത്താന്‍ എത്തുന്ന ജ്യോത്സ്യനാണ് കുട്ടിയുടെ ദേഹത്ത് ദൈവം കൂടിയെന്ന് പറഞ്ഞത്.
അതോടെ ചൊവ്വ, ശനി ദിവസങ്ങളില്‍ കോളനിയില്‍ പൂജകളും നടക്കുന്നുണ്ട്. ആദിവാസി കുടുംബങ്ങളെ അന്ധവിശ്വാസം പറഞ്ഞ് വിശ്വസിപ്പിച്ച ഈ മന്ത്രവാദിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.