വാവാ സുരേഷ് അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലന്ന് മന്ത്രി വി എൻ വാസവൻ; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാര്‍ ഗുരുതരമെന്ന് റിപ്പോർട്ട്; അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകം

വാവാ സുരേഷ് അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലന്ന് മന്ത്രി വി എൻ വാസവൻ; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാര്‍ ഗുരുതരമെന്ന് റിപ്പോർട്ട്; അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകം

സ്വന്തം ലേഖകൻ
കോട്ടയം: വാവ സുരേഷ് അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. വാവ സുരേഷിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. അടുത്ത അഞ്ച് മണിക്കൂര്‍ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു.

പ്രതീക്ഷയുണ്ടെന്നാണ് ഡോക്ടർമാരുടെ നിഗമനം. സിപിആർ നല്കിയത് ഗുണമായി അടുത്ത 5 മണിക്കൂർ നിർണ്ണായകം. അതിന് ശേഷമേ തലചോറിന്റെ പ്രവർത്തനം സംബന്ധിച്ച് പറയാനാകൂ. ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പരിശോധിക്കുന്നത് എന്ന് മന്ത്രി വാസവൻ.

ഇന്ന് നാല് മണിയോടെയാണ് വാവ് സുരേഷിന് പാമ്പ് കടിയേല്‍ക്കുന്നത്. കോട്ടയം കുറിച്ചിയില്‍ വെച്ചാണ് സംഭവം. മൂര്‍ഖനെ പിടികൂടുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. ചാക്കിലാക്കുന്നതിനിടെ പാമ്പ് തിരിഞ്ഞ് തുടയില്‍ കൊത്തുകയായിരുന്നു. കടിയേറ്റത്തിന് പിന്നാലെ അബോധാവസ്ഥയിലായ വാവ സുരേഷിനെ കോട്ടയത്തെ ഭാരത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഗുരുതരമായ തകരാറുണ്ടായെങ്കിലും ഡോക്ടര്‍മാര്‍ പരിഹരിച്ചു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിലുണ്ടായ തകരാര്‍ ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

എറണാകുളത്ത് ഉണ്ടായിരുന്ന വാവ സുരേഷ് പാമ്പിനെ പിടിക്കാന്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് കോട്ടയം കുറിച്ചിയില്‍ എത്തിയത്. ഒരു കരിങ്കല്‍ കെട്ടിനിടയില്‍ മൂര്‍ഖന്‍ പാമ്പ് ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതിനെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെയാണ് നാട്ടുകാര്‍ വാവ സുരേഷിനെ വിളിച്ച്‌ വരുത്തിയത്. പാമ്പിനെ പിടികൂടി ചാക്കില്‍ ഇടുന്നതിനിടെയാണ് മൂര്‍ഖന്‍ കറങ്ങിവന്ന് തുടയില്‍ കൊത്തിയത്.

പിടികൂടിയ പാമ്പിനെ ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് വാവ സുരേഷിന്‍റെ വലത് കാലിന്റെ തുടയില്‍ പാമ്പ് കടിയേറ്റത്. ഇതോടെ വാവ സുരേഷ് പാമ്ബിന്റെ പിടി വിടുകയും ചെയ്തു.

പാമ്പ് ആള്‍ക്കൂട്ടത്തിലേക്ക് ഇഴയാന്‍ തുടങ്ങി. ഇതോടെ കൂടി നിന്ന ആളുകള്‍ ചിതറിയോടി. ചിലര്‍ തള്ളി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചിലര്‍ തള്ളി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.