play-sharp-fill
വീട്ടിൽ കയറി വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല കവർന്നു ; അയൽവാസിയായ യുവാവ് അറസ്റ്റിൽ ; പ്രതിയെ പിടികൂടാൻ സഹായകമായത് മുളക്പൊടി പൊതിഞ്ഞ പേപ്പർ

വീട്ടിൽ കയറി വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല കവർന്നു ; അയൽവാസിയായ യുവാവ് അറസ്റ്റിൽ ; പ്രതിയെ പിടികൂടാൻ സഹായകമായത് മുളക്പൊടി പൊതിഞ്ഞ പേപ്പർ

വര്‍ക്കല : തിരുവനന്തപുരം വര്‍ക്കലയില്‍ പട്ടാപ്പകല്‍ വീടിനകത്ത് കയറി വൃദ്ധയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല മോഷ്ടിച്ച യുവാവ് പിടിയില്‍.

വർക്കല ഇലകമണ്ണില്‍ ആണ് സംഭവം. മോഷണം നടന്ന് അര മണിക്കൂറിനുള്ളില്‍ പ്രതിയെ അയിരൂർ പൊലീസ് പിടികൂടി. വൃദ്ധയുടെ അയല്‍വാസിയായ ആരോമല്‍ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇലകമണ്‍ ബിന്ദു നിവാസില്‍ 64 കാരിയായ സുലഭയുടെ സ്വർണ്ണമാലയാണ് അയല്‍വാസിയായ യുവാവ് മോഷ്ടിച്ചത്. .

രാവിലെ 12 മണിയോടയാണ് 64 വയസ്സുകാരി സുലഭയുടെ മൂന്നേ മുക്കാല്‍ പവൻറെ സ്വർണ മാല പ്രതി കവർന്നത്. മകളുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങവേ വീടിന്റെ അടുക്കള ഭാഗത്ത്‌ കൂടി എത്തിയ പ്രതി കൈയില്‍ കരുതിയിരുന്ന മുളക് പൊടി വീട്ടമ്മയുടെ കണ്ണില്‍ വിതറുകയും തോർത്തു കൊണ്ട് മുഖം മൂടുകയും ചെയ്തു. ഇതിനു ശേഷം മൂന്നേ മുക്കാല്‍ പവൻറെ സ്വർണ മാല മാല പൊട്ടിച്ച ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ യുവാവ് ഓടി മറഞ്ഞു. നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് വിവരം അയിരൂർ പൊലീസില്‍ അറിയിക്കുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അയിരൂർ പൊലീസ് പ്രതിയെ പിടികൂടാനെടുത്ത് അരമണിക്കൂർ മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടാവിന്റെ മുഖം വ്യക്തമായി കണ്ടില്ലെന്ന് സുലഭ പറഞ്ഞെങ്കിലും അയല്‍വാസിയായ യുവാവിനെ സുലഭയ്ക്ക് സംശയം ഉണ്ടെന്ന് സുലഭ പോലീസിനോട് പറഞ്ഞു. കയ്യില്‍ കരുതിയിരുന്ന മുളകുപ്പൊടി അടങ്ങിയ പൊതി അടുക്കള വാതിലില്‍ വച്ചതിനുശേഷം അല്‍പ്പം കയ്യില്‍ എടുത്താണ് കൃത്യം നടത്താനായി പ്രതി സുലഭയുടെ കണ്ണില്‍ തേച്ചത്. പരിസരത്ത് തെരച്ചില്‍ നടത്തിയ പൊലീസ് പേപ്പറിന്‍റെ പകുതി ഭാഗം തൊട്ടടുത്ത വീട്ടില്‍ നിന്നും കണ്ടെടുത്തു.

തുടര്‍ന്ന് വീട്ടിനുള്ളിലെ തെരച്ചിലില്‍ അയല്‍വാസിയായ ആരോമലിനെ പിടികൂടുകയായിരുന്നു. വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ആഡംബര ബൈക്കില്‍ നിന്നും മോഷ്ടിച്ച മാല പോലീസ് കണ്ടെടുക്കുകയും ചെയ്തു. അയിരൂർ എസ്. എച്ച്‌ ഓ ശ്യാം, എ എസ് ഐ ഷിർജു, ബിനു, വിഷ്ണു, അനില്‍കുമാർ, ഷൈൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് സംഭവസ്ഥലത്തെത്തി സമർത്ഥമായ അന്വേഷണത്തിലൂടെ പ്രതിയെ പിടികൂടിയത്.