വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി മെഡിക്കൽ കോളജ് പ്രതിസന്ധി ; റദ്ദാക്കിയത് വർക്കല മെഡിക്കൽ കോളജിന്റെ അനുമതി

വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി മെഡിക്കൽ കോളജ് പ്രതിസന്ധി ; റദ്ദാക്കിയത് വർക്കല മെഡിക്കൽ കോളജിന്റെ അനുമതി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിരവധി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി മെഡിക്കൽ കോളജ് പ്രതിസന്ധി.വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ അനുമതിപത്രം (എസൻഷ്യാലിറ്റി) സർക്കാർ റദ്ദാക്കി. എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർഥികളെ ഏറ്റെടുക്കാനാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതോടെ 2016-17 വർഷം ഇവിടെ പ്രവേശനംകിട്ടിയ വിദ്യാർഥികളെ മാറ്റുന്നകാര്യം അനിശ്ചിതത്ത്വത്തിലായി.

വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ പ്രവർത്തന അനുമതി റദ്ദാക്കാൻ കേന്ദ്ര സർക്കാർ നേരത്തെ നിർദേശിച്ചിരുന്നു. വിദ്യാർഥികളെ മറ്റു കോളജുകളിലേക്കു മാറ്റാനും സംസ്ഥാന സർക്കാരിനോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ വിഭാഗം ആവശ്യപ്പെട്ടു. കോളജിൽ വേണ്ടത്ര അധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, ആശുപത്രിയിൽ രോഗികളില്ല എന്നീ പരാതികൾ ഉയർന്നിരുന്നു. ഇവ ചൂണ്ടിക്കാട്ടി വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതിവിധി, മെഡിക്കൽ കൗൺസിൽ നിർദേശങ്ങൾ, കേസിലുൾപ്പെട്ടവരെ ഉൾപ്പെടുത്തി നടത്തിയ ഹിയറിംഗ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ കോളജിന്റെ പ്രവർത്തനാനുമതി റദ്ദാക്കാൻ ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസിലറിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ പരിശോധന നടത്തവെ പണം നൽകി പുറത്തുനിന്ന് ജീവനക്കാരെയും രോഗികളെയും എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ ഫെയ്‌സ്ബുക്ക് വഴി നേരെത്തെ തന്നെ പുറത്തുവിട്ടിരുന്നു. എം.സി.ഐ പരിശോധനയ്ക്കു മുമ്പും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി ആരോപണമുയർന്നിരുന്നു.