കോട്ടയം വാരിശ്ശേരിയിൽ നിർത്തിയിട്ട ബൈക്കുകളിൽ കാർ ഇടിച്ചുകയറി ; 4 പേർക്ക് പരിക്ക് : ബൈക്കിൽ ഇടിച്ച ശേഷം കാർ നിർത്താതെ പോയി: വെള്ള കാറിനെകുറിച്ച് അന്വേഷണം തുടങ്ങി.
സ്വന്തം ലേഖകൻ
കോട്ടയം: ബൈക്ക് വഴിയിൽ നിർത്തിയിട്ട് സംസാരിച്ചു കൊണ്ടു നിന്ന യുവാക്കളെ കാർ ഇടിച്ചു തെറിപ്പിച്ചു.
ചുങ്കം – കുടയംപടി റോഡിൽ വാരിശ്ശേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം. 4 പേർക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിച്ച കാർ നിർത്താതെ പോയി. 2 ബൈക്കുകൾ റോഡരികിൽ നിർത്തിയിട്ട് യുവാക്കൾ – സംസാരിക്കുകയായിരുന്നു.
ഇതിനിടെയാണ് ഒരു വെളള കാർ പാഞ്ഞു വന്ന് ബൈക്കുകളെയും യാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചത്. . ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി.
ബൈക്ക് യാത്രക്കാരായ നാലു പേർക്ക് പരുക്ക്.ഇവരെ മെഡിക്കൽ കോളജ് ആശു പത്രിയിൽ
പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.
Third Eye News Live
0