Spread the love

വാരാണസി: ശ്രീകോവിലില്‍ നടന്ന പൂജയ്ക്കിടെ തീപ്പിടിത്തം. ക്ഷേത്രം മേല്‍ശാന്തി ഉള്‍പ്പെടെ ഏഴ് പേർക്ക് പൊള്ളലേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ വാരാണസിയിലെ ആത്മ വീരേശ്വര ക്ഷേത്രത്തിലായിരുന്നു സംഭവം. ശ്രാവണ പൂർണിമ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആരതിക്കിടെയാണ് തീപ്പിടിത്തം ഉണ്ടായത്.

video
play-sharp-fill

പൂജയ്ക്കായി പഞ്ഞി കൊണ്ട് അലങ്കരിച്ച വസ്തുക്കളില്‍ നിന്ന് വിളക്ക് മറിഞ്ഞുവീണാണ് തീ പടർന്നത്. ഏകദേശം 30ഓളം ഭക്തരാണ് തീപ്പിടിത്തം ഉണ്ടായ സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്നത്. പൊള്ളലേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

വർഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ശ്രാവണ്‍ പൗർണ്ണമി ദിനത്തോട് അനുബന്ധിച്ച്‌ ആത്മ വിശ്വേശ്വർ മഹാദേവ ക്ഷേത്രം പ്രത്യേകം അലങ്കരിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യും. ഈ വർഷം അമർനാഥ് ക്ഷേത്രത്തെ മാതൃകയാക്കാൻ പഞ്ഞി കൊണ്ട് അലങ്കരാം സ്ഥാപിച്ചിരുന്നു. ഈ പഞ്ഞിയില്‍ നിന്നാണ് തീപിടിച്ചത്. വളരെ പെട്ടെന്ന് തന്നെ ഭക്തരെ ഒഴിപ്പിച്ചതിനാല്‍ ആർക്കും ഗുരതരമായി പൊള്ളലേറ്റിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർഫോഴ്സ് എത്താൻ വൈകിയതിനാല്‍ നാട്ടുകാർ എത്തി പഞ്ഞിയില്‍ വെള്ളമൊഴിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ ഏഴ് പേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.