Spread the love

കുമരകം: അന്തർദ്ദേശീയ ടൂറിസം ഭൂപടത്തിലെ മുഖ്യ ഇടങ്ങളിൽ ഒന്നായ കുമരകം പുതിയ കാഴ്ചാനുഭവങ്ങളൊരുക്കി സഞ്ചാരികളെ കാത്തിരിക്കുന്നു. വേമ്പനാട്ടു കായൽപ്പരപ്പിൽ പുരവഞ്ചികളിലേറിയും മോട്ടാേർ ബാേട്ടുകളിൽ സഞ്ചരിച്ചും കായൽ കായൽക്കാഴ്‌ചകൾ കാണുയും കുളിർകാറ്റിൻ്റെ തലോടലുകളേറ്റ്

video
play-sharp-fill

ചെറുയാനങ്ങളിൽ കൈത്തോടുളകളിലൂടെ യാത്ര ചെയ്തു ഗ്രാമീണജീവിതത്തിന്റെ വിശുദ്ധി നേരിട്ടു കണ്ടറിയുകയും കയർ പിരിക്കലും ഓലമെടയലും തെങ്ങ് ചെത്തുമെല്ലാം കണ്ടാസ്വദിക്കുകയായിരുന്നു കുമരകം സന്ദർശനത്തിന്റെ ഇതുവരെയുള്ള മുഖ്യ ആകർഷകങ്ങൾ. എങ്കിൽ ഇതാ പുതിയൊരു കാഴ്ചാനുഭവംകൂടി സഞ്ചാരികൾക്കായി പ്രകൃതി സമ്മാനിച്ചിരിക്കുകയാണ് പത്തുപങ്കിലെ ദൈവത്തിന്റെ മൂലയിൽ .

ഏതാണ്ട് മൂന്നൂറേക്കറിൽ പരന്നു കിടക്കുന്ന വയലാണ് പത്തുപങ്ക് പാടശേഖരം. പുഞ്ച വിളവെടുപ്പു കഴിഞ്ഞു വെള്ളം കയറ്റിയാൽ വേമ്പനാട്ടുകായ‌ലിനോട് ചേർന്ന് മറ്റൊരു കായൽക്കയം തന്നെ കുമരകത്തിൻ്റെ തെക്കുകിഴക്കേ മൂലയിൽ ഒരുങ്ങുകയായി. ഇവിടെ നിന്നു കിഴക്കോട്ടു നോക്കിയാൽ കാണാനാകുന്നത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്‌ച വിസ്‌മയം. കണ്ണെത്താ ദുരത്തോളം ചുവന്ന അമ്പൽ പുക്കൾ. കായൽ കുളിർ കാറ്റേറ്റ് രസിക്കുവാൻ സദേശികളും വിദേശികളുമായ നൂറുകണക്കിനാളുകളാണ് ദിനം പ്രതി ഇവിടേക്കു എത്തിക്കൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഞ്ചാരികളെ സ്വീകരിച്ചു ചെറുവള്ളങ്ങളിലേറ്റി പത്തുപങ്കിന്റെ വിരിമാറിലൂടെ, ആമ്പൽപ്പൂക്കൾക്കിടയിലൂടെ ഉല്ലാസ യാത്രയൊരുക്കുവാൻ തദ്ദേശിയർ ചെറു യാനങ്ങളുമായി കാത്തു നിൽപ്പുണ്ട്. ഒരു രണ്ടുമണിക്കൂർ യാത്ര, അതൊരു അസുലഭ അനുഭവമായി മാറും.

എത്താനുള്ള വഴി
കുമരകം കണ്ണാടിച്ചാലിൽ നിന്നു തെക്കോട്ടു സഞ്ചരിച്ച് നാരകത്രപ്പാലം കടന്ന് പടിഞ്ഞാറെ മൂലയിൽ മുത്തേരിമട പാലത്തിങ്കലെത്തിയാൽ അവിടെ യമഹാ വെച്ച വള്ളങ്ങളിൽ നിങ്ങളെ ദൈവത്തിൻ്റെ മൂലയിലെത്തിക്കും. ചന്തക്കവലയിൽ നിന്നു ആശാരിശ്ശേരിവഴിയും മുത്തേരിമടയിൽ എത്താം. ഇരുചക്രവാഹനങ്ങളിലാണെങ്കിൽ നേരിട്ടെത്തി ആമ്പൽ വസന്തം കാണാം. പുരവഞ്ചികളിലും മോട്ടോർ ബോട്ടുകളിലും പത്തുപങ്കിലെത്താൻ കഴിയും. അടുത്ത പുഞ്ച കൃഷിപ്പണികൾ ആരംഭിക്കുന്നതുവരെ പുലരികളിൽ വർണ്ണ വിസ്മയം തീർത്ത് ആമ്പൽ പൂക്കൾ പത്തുപങ്കിലേക്ക് സന്ദർശകരെ മാടി വിളിക്കും.