play-sharp-fill
വന്യമൃഗശല്യം കാരണം ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വിവാഹം പോലും നടക്കുന്നില്ല; ആനയെ സൂക്ഷിക്കുക എന്ന ബോര്‍ഡ് പിഴുതെറിഞ്ഞ് ആന്റോ ആന്റണി എംപി

വന്യമൃഗശല്യം കാരണം ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വിവാഹം പോലും നടക്കുന്നില്ല; ആനയെ സൂക്ഷിക്കുക എന്ന ബോര്‍ഡ് പിഴുതെറിഞ്ഞ് ആന്റോ ആന്റണി എംപി

ചിറ്റാര്‍: നാട്ടില്‍ സ്വൈര്യവിഹാരം നടത്തുന്ന കാട്ടാനകളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡ് സ്ഥാപിച്ച്‌ വനംവകുപ്പ് തലയൂരുന്നുവെന്ന് ആന്റോ ആന്റണി എം.പി.

വനംവകുപ്പ് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് എം.പി പിഴുതെറിഞ്ഞു. ആനകളുടെ നിത്യ സാന്നിധ്യം സീതത്തോട്-ചിറ്റാര്‍ റോഡിലൂടെയുള്ള ഗതാഗതത്തിന് തടസ്സമാകുന്ന അവസ്ഥയാണ്.

അടിയന്തിര സാഹചര്യത്തില്‍ ആളുകളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ പ്രദേശത്തുള്ളവരുടെ രാത്രികാലയാത്ര ദുരിതത്തിലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കക്കാട്ടാര്‍ നീന്തി കടന്നുവരുന്ന കൊമ്പനാനകള്‍ സൃഷ്ടിക്കുന്ന പ്രശ്നം പ്രദേശത്തെ ജനങ്ങളെ ആകെ ഭയചിത്തരാക്കിയിരിക്കുകയാണ്. ആനകള്‍ നദി നീന്തി കടന്നു വന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന അവസ്ഥക്ക് അടിയന്തരമായി പരിഹാരം ഉണ്ടാവണം. കാട്ടു

മൃഗങ്ങളെ കാട്ടില്‍ തന്നെ നിലനിര്‍ത്തുവാനുള്ള ചുമതല ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനാണ്. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നത് കുറ്റകരമായ അവസ്ഥയാണ്.

ഇനിയും ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് ഈ അനാസ്ഥ തുടര്‍ന്നാല്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

ആറ് മുറിച്ച്‌ നീന്തിക്കടന്നു വരുന്ന ആനകളെ നിയന്ത്രിക്കാന്‍ ഒരു നടപടിയുമില്ല. പകരം നാട്ടുകാരെ നിയന്ത്രിക്കാന്‍ ആനയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് വനംവകുപ്പ് സ്ഥാപിച്ചു. വന്യമൃഗശല്യം കാരണം ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് വിവാഹം പോലും നടക്കുന്നില്ല.

ചിറ്റാര്‍ 86, ഡെല്‍റ്റപ്പടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ച ബോര്‍ഡാണ് എംപി പിഴുതെറിഞ്ഞത്. നാട്ടുകാര്‍ക്ക് ജീവിക്കാനുള്ള അവകാശം തടഞ്ഞ് ആനയുടെ സഞ്ചാരം സുഗമമാക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നതെന്ന് എംപി പറഞ്ഞു.

വനംവകുപ്പുകാര്‍ വന്യമൃഗങ്ങളുടെ കാര്യം നോക്കിയാല്‍ മതി. വന്യമൃഗങ്ങളെ വനത്തില്‍ നിലനിര്‍ത്തുക എന്ന ചുമതല നിങ്ങളുടേതാണ്. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കുക എന്നുള്ളത് ഭരണ ഘടന നല്‍കുന്ന അവകാശമാണ്. ആ അവകാശത്തിലേക്ക്

കടന്നുകയറുകയാണ് വനപാലകര്‍ ചെയ്യുന്നതെന്നും എംപി പറഞ്ഞു.ചിറ്റാര്‍, സീതത്തോട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം