വനിതാ മതിലിനെ ചൊല്ലി എൻഎസ്എസിൽ പൊട്ടിത്തെറി; അംഗങ്ങൾ രാജിവെച്ചു

വനിതാ മതിലിനെ ചൊല്ലി എൻഎസ്എസിൽ പൊട്ടിത്തെറി; അംഗങ്ങൾ രാജിവെച്ചു


സ്വന്തം ലേഖകൻ

തൃശ്ശൂർ: വനിതാ മതിലിനെ ചൊല്ലി എൻഎസ്എസിൽ പൊട്ടിത്തെറി. അംഗങ്ങൾ രാജിവെച്ചു.എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വിലക്ക് ലംഘിച്ച് വനിതാ മതിലിൽ പങ്കെടുത്ത പ്രമുഖ വനിതാ നേതാക്കളാണ് എൻഎസ്എസിൽ നിന്ന് രാജിവെച്ചിരിക്കുന്നത്. തലപ്പിള്ളി താലൂക്ക് എൻഎസ്എസ് യൂണിയനിൽ വടക്കാഞ്ചേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷയും കൗൺസിലറുമാണ് എൻഎസ്എസിലെ പദവികൾ രാജിവെച്ചത്.

വനിതാ യൂണിയൻ പ്രസിഡന്റായി പ്രവർത്തിച്ചു വന്നിരുന്ന ടിഎൻ ലളിത, മെമ്പർ പ്രസീത സുകുമാരൻ എന്നിവരാണ് രാജിവെച്ചത്. ശബരിമല വിഷയത്തിൽ ആചാര സംരക്ഷണത്തിനായി എൻഎസ്എസിന്റെ നിർദേശമനുസരിച്ച് നാമജപ ഘോഷയാത്രകളിലും മറ്റ് പരിപാടികളിലും സജീവമായിരുന്ന രണ്ട് പേരും സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാ മതിലിലും പങ്കെടുക്കുകയായിരുന്നു. വനിതാ മതിലിൽ പങ്കെടുക്കുന്ന കാര്യം താലൂക്ക് യൂണിയൻ ഭാരവാഹികളെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇവരോട് പങ്കെടുക്കരുതെന്ന് നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇവർ വനിതാ മതിലിൽ പങ്കെടുക്കുകയായിരുന്നു. ഇവരോടൊപ്പം സമുദായംഗങ്ങളായ മറ്റു ചിലരും വനിതാ മതിലിൽ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരോട് വിശദീകരണം തേടിയത്. എന്നാൽ വിശദീകരണത്തിനോടൊപ്പം ഇരുവരും രാജിവെയ്ക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group