എന്തിനാണ് ഈ പൊലിസ്….? കൊലപാതകത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ട്; കെ.കെ ശൈലജയോട് വൈകാരികമായി പ്രതികരിച്ച് വന്ദനയുടെ അച്ഛന്‍
സ്വന്തം ലേഖിക
കോട്ടയം: ഡോ.വന്ദനയുടെ കൊലപാതകത്തില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പിതാവ്.
ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറയുന്നു, അതൊന്നും സഹിക്കാനാകുന്നില്ല.
പൊലീസിന് ഒരു കസേര എടുത്ത് അക്രമിയെ അടിക്കാമായിരുന്നില്ലേ?. പിന്നെന്തിനാണ് ഈ പൊലീസെന്നും മോഹന്‍ദാസ് ചോദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികരണം മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ വന്ദനയുടെ വീട്ടിലെത്തിയപ്പോഴാണ്. കോട്ടയം മുട്ടുചിറയിലെത്തിയ കെ.കെ.ശൈലജ കുടുംബാംഗങ്ങളുമായി ഏറെനേരം സംസാരിച്ചു. പൊലീസ് കാര്യമായി ഇടപെട്ടിരുന്നെങ്കില്‍ വന്ദനെയെ രക്ഷിക്കാമായിരുന്നില്ലേ എന്ന് പിതാവ് മോഹന്‍ദാസ് ചോദിച്ചു.
അമ്മയുടെ ആഗ്രഹമായിരുന്നു വന്ദനയെ ഡോക്ടര്‍ ആക്കുക എന്നത്. മൂന്നുമാസം കൂടി കഴിഞ്ഞാല്‍ വന്ദന തിരിച്ചു വീട്ടില്‍ എത്തിയേനെയെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.