തകർത്ത് വാരി വന്ദേഭാരത്; ആറ്  ദിവസം കൊണ്ട് ടിക്കറ്റിനത്തില്‍ നേടിയത് കോടികളുടെ വരുമാനം; യാത്ര ചെയ്തത് 27000 പേര്‍

തകർത്ത് വാരി വന്ദേഭാരത്; ആറ് ദിവസം കൊണ്ട് ടിക്കറ്റിനത്തില്‍ നേടിയത് കോടികളുടെ വരുമാനം; യാത്ര ചെയ്തത് 27000 പേര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രില്‍ മാസം അവസാനം ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്സ്പ്രസിന് വരുമാനത്തിലും റെക്കാ‌ഡ് നേട്ടം.

ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ചതു മുതല്‍ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകള്‍ പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തില്‍ ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചുമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.

ഈ കാലയളവില്‍ 31412 ബുക്കിംഗാണ് ട്രെയിനിന് ലഭിച്ചത്. 27000 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തു.

1128 സീറ്റുകളുള്ള ട്രെയിനില്‍ ഏറ്റവും കൂടുതല്‍ പേരും യാത്ര ചെയ്തത് എക്സിക്യുട്ടിവ് ക്ലാസിലാണ്. മേയ് 14 വരെയുള്ള ടിക്കറ്റുകള്‍ എല്ലാം ബുക്കു ചെയ്ത് കഴിഞ്ഞതായി റെയില്‍വേ അറിയിച്ചു.