പനി ബാധിത 25 ദിവസത്തിന് ശേഷം മരിച്ചു; ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ; വണ്ടാനം മെഡിക്കല്‍ കോളേജില്‍ അ‍ര്‍ധരാത്രി മൃതദേഹവുമായി പ്രതിഷേധം

പനി ബാധിത 25 ദിവസത്തിന് ശേഷം മരിച്ചു; ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ബന്ധുക്കൾ; വണ്ടാനം മെഡിക്കല്‍ കോളേജില്‍ അ‍ര്‍ധരാത്രി മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം..

70കാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പനി ബാധിച്ച്‌ വണ്ടാനത്ത് ചികിത്സ തേടിയ ഉമൈബക്ക് ന്യുമോണിയ ബാധിച്ചു.

അടിയന്തരമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതെ തുടർന്നാണ് മൃതദേഹവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ തിരിച്ചെത്തി പ്രതിഷേധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധിച്ച്‌ നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിച്ചു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും രണ്ടു മണിക്കൂർ പ്രതിഷേധിച്ചത്.

70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ഉമൈബയുടെ മകൻ ആരോപിച്ചു. ആശുപത്രിയില്‍ വേണ്ട പരിചരണം ഉമൈബക്ക് നല്‍കിയില്ലെന്നും ഗുരുതരാവസ്ഥയില്‍ ആയിട്ടും ജനറല്‍ വാർഡില്‍ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.