play-sharp-fill
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ്: ‘ റാബിസ് വാക്സിൻ എടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ്: ‘ റാബിസ് വാക്സിൻ എടുത്ത വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടെന്ന് പരാതി

 

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പിഴവെന്ന് പരാതി. റാബിസ് വാക്‌സിനെടുത്തതിന് പിന്നാലെ വയോധികയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (61) യ്ക്കാണ് വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്.

 

മുയല്‍ മാന്തിയതിനെ തുടർന്ന് ഒക്ടോബര്‍ 21നായിരുന്നു ശാന്തമ്മ വണ്ടാനം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ എടുത്തത്. ടെസ്റ്റ് ഡോസില്‍ തന്നെ അലര്‍ജിയുണ്ടായിരുന്നു.

 

എന്നാൽ അത് അവഗണിച്ചാണ് മൂന്ന് വാക്‌സിനുകളും എടുക്കുകയായിരുന്നുവെന്ന് മകള്‍ ആരോപിച്ചു. തുടർന്ന് ശാന്തമ്മയുടെ മകള്‍ സോണിയ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group