play-sharp-fill
മുഖ്യമന്ത്രിയുടെ കാറിന്റെ മുന്നിലും പിന്നിലും ഇടി കിട്ടിയതിന് കാരണം ‘ടെയില്‍ ഗേറ്റിങ്’ വീഴ്ച; മുന്നിലുള്ള വാഹനം ബ്രേക്കു ചെയ്താല്‍ നിര്‍ത്താന്‍ പാകത്തിലുള്ള അകലം മറ്റുള്ളവര്‍ പാലിച്ചില്ല; വാമനപുരത്തേത് ‘മഞ്ഞ വര’ ലംഘനം; മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അമിത വേഗത്തില്‍ ഓവര്‍ടേക്കിന് ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്

മുഖ്യമന്ത്രിയുടെ കാറിന്റെ മുന്നിലും പിന്നിലും ഇടി കിട്ടിയതിന് കാരണം ‘ടെയില്‍ ഗേറ്റിങ്’ വീഴ്ച; മുന്നിലുള്ള വാഹനം ബ്രേക്കു ചെയ്താല്‍ നിര്‍ത്താന്‍ പാകത്തിലുള്ള അകലം മറ്റുള്ളവര്‍ പാലിച്ചില്ല; വാമനപുരത്തേത് ‘മഞ്ഞ വര’ ലംഘനം; മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അമിത വേഗത്തില്‍ ഓവര്‍ടേക്കിന് ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ കൂട്ടയിടിയുണ്ടാകുമ്ബോള്‍ ചര്‍ച്ചയാകുന്നത് നിയമ ലംഘനം.

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനമടക്കം അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. മുഖ്യമന്ത്രിയുടെ വാഹനവും എസ്‌കോര്‍ട്ട് വാഹനവുമടക്കം അഞ്ചുവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 6. 30-നാണ് അപകടം.

സ്‌കൂട്ടര്‍ യാത്രക്കാരി റോഡിന്റെ വലതുവശത്തേക്ക് തിരിയാന്‍ ശ്രമിച്ചപ്പോള്‍, അവരെ ഇടിക്കാതിരിക്കാന്‍ പൈലറ്റ് വാഹനം ബ്രേക്കിട്ടതാണ് കൂട്ടയിടിക്ക് കാരണമായത്. ഇതു കൊണ്ട് തന്നെ എല്ലാം സ്‌കൂട്ടര്‍ യാത്രക്കാരിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാല്‍ ആ യുവതി ഇന്‍ഡികേറ്റര്‍ ഇട്ടാണ് തിരിയാന്‍ നിന്നത്. എല്ലാ നിയമവും ലംഘിച്ച്‌ അതിവേഗമെത്തിയ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമാണ് ആ യുവതിയുടെ കരുതല്‍ ഉണ്ടായിട്ടും കൂട്ടിയിടിയിലേക്ക് കാര്യങ്ങളെത്തിച്ചത്. സംഭവത്തെക്കുറിച്ച്‌ തിരുവനന്തപുരം റൂറല്‍ എസ്.പി.യെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം വാമനപുരത്ത് മുഖ്യമന്ത്രിയുടെ വാഹനം അപകടത്തില്‍ പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിന്റെ കാരണം വ്യക്തമായത്. ആറ് അകമ്ബടി വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മുഖ്യമന്ത്രിക്ക് അകമ്ബടി പോയ പൊലീസ് വാഹനം അമിത വേഗത്തില്‍ ഓവര്‍ടേക്കിന് ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്. കമാന്‍ഡോ വാഹനം ഉള്‍പ്പടെയുള്ള പൊലീസ് ജീപ്പുകള്‍ തകരാറിലായി വഴിയില്‍ കിടന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ മരണപ്പാച്ചിലാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളില്‍ വ്യക്തം.

കേരളത്തിലെ മുഖ്യമന്ത്രി ഇത്ര വേഗതയില്‍ പായേണ്ട എന്താവശ്യമാണുള്ളതെന്ന ചോദ്യം കൂടി ഉയര്‍ത്തുന്നതാണ് വാമനപുരം ്‌അപകടം. മുഖ്യമന്ത്രിയുടെ ജീവന്‍ പോലും അപകടത്തിലേക്ക് തള്ളി വിടുന്ന തരത്തിലെ വീഴ്ചകളാണ് ഇവിടെ തെളിയുന്നത്.

മുന്നിലുള്ള വാഹനത്തെ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പിന്തുടരുന്ന ‘ടെയില്‍ ഗേറ്റിങ്’ എന്നുവിളിക്കുന്ന അപകടകരമായ ഡ്രൈവിങ്ങാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ നടക്കുന്നത്. ഇത് വിവിഐപികള്‍ക്ക് അനുവദനീയമാണ്. എന്നാല്‍ മുന്നിലുള്ള വാഹനം ബ്രേക്കുചെയ്താല്‍ നിര്‍ത്താന്‍ പാകത്തിലുള്ള അകലം മറ്റ് വാഹനങ്ങള്‍ പാലിക്കണമെന്നതാണ് വ്യവസ്ഥ.

എന്നാല്‍ ഇവിടെ അതുണ്ടായില്ല. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. ഇല്ലാത്ത പക്ഷം മുഖ്യമന്ത്രിയ്ക്ക് പോലും പരിക്കേല്‍ക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയേനെ.

വാഹനവ്യൂഹം പെട്ടെന്ന് വേഗംകൂട്ടുകയും കുറയ്ക്കാറുമില്ല. കൃത്യമായ വേഗം നിശ്ചയിച്ചിരിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇതു പാലിച്ചില്ല. കൃത്യമായ ഏകോപനം ഈ യാത്രയ്ക്ക് ഉണ്ടായിരുന്നില്ല.

അപകടം ഉണ്ടായസ്ഥലത്ത് ഡിവൈഡറിന് സമാനമായ ഇരട്ട മഞ്ഞവരയുണ്ടായിരുന്നു. ഒരുകാരണവശാലും ഇത് മറികടക്കാന്‍ പാടില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം നീങ്ങിയത് പൂര്‍ണമായും മഞ്ഞവര മറികടന്ന്. അതുകൊണ്ടാണ് ഇന്‍ഡികേറ്റര്‍ ഇട്ട് യുവതി തിരിഞ്ഞിട്ടും അപകടമൊഴിവാക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആദ്യ കാറിന് കഴിയാതെ പോയത്.

കോട്ടയത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്നു മുഖ്യമന്ത്രി. അപകടം നടന്നതിനുശേഷവും മുഖ്യമന്ത്രി കാറില്‍നിന്ന് പുറത്തിറങ്ങിയില്ല. മുഖ്യമന്ത്രിയുടെ വാഹനത്തിന് കാര്യമായി കേടുപാടുകളില്ലാതിരുന്നതിനാല്‍, സംഭവംനടന്ന് അല്പസമയത്തിനകം അതേവാഹനത്തില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് പോയി.

മഞ്ഞവരയും റെഡ്ലൈറ്റും ഉള്‍പ്പെടെയുള്ള ഗതാഗത ക്രമീകരണങ്ങള്‍ വി.ഐ.പി വാഹനവ്യൂഹത്തിന് ബാധകമാണ്. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് ഒഴിവാക്കാനുള്ള അധികാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇവിടെ മുഖ്യമന്ത്രിക്ക് സുരക്ഷാ പ്രശ്‌നമൊന്നുമില്ല. എന്നിട്ടും ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഒന്നാം നമ്ബര്‍ കാര്‍ അടക്കം മൂന്ന് കറുത്ത കാര്‍, പിന്നാലെ വന്ന രണ്ട് പൊലീസ് ജീപ്പും ആംബുലന്‍സും. കൂട്ടയിടിയില്‍ മുഖ്യമന്ത്രിയുടെ കാറിന്റെ മുന്നിലും പിന്നിലും ഇടി കിട്ടിയെന്നതാണ് വസ്തുത.