വല്യാട് ഗുരുദേവ ക്ഷേത്രത്തിലേയ്ക്ക് നടന്ന ഇളനീർ തീർത്ഥാടനം ഭക്തിനിർഭരമായി:

വല്യാട് ഗുരുദേവ ക്ഷേത്രത്തിലേയ്ക്ക് നടന്ന ഇളനീർ തീർത്ഥാടനം ഭക്തിനിർഭരമായി:

സ്വന്തം ലേഖകൻ
പരിപ്പ്: വല്യാട് 34-ാം നമ്പർ എസ്എൻഡിപി യോഗം വക ഗുരുദേവ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വല്യാട് 370-ാം നമ്പർ വനിതാ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന 16-ാമത് ഇളനീർ തീർത്ഥാടനം ഭക്തിനിർഭരമായി. പരിപ്പ് 264-ാം നമ്പർ എസ്എൻഡിപി യോഗം വക ഗുരുദേവക്ഷേത്രാങ്കണത്തിൽ നിന്നുമാണ് തീർത്ഥാടനം ആരംഭിച്ചത്.

പരിപ്പ് ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടന്ന തീർത്ഥാടന സമ്മേളനത്തിൽ വനിതാ സംഘം കോട്ടയം യൂണിയൻ പ്രസിഡൻ്റ് ഇന്ദിരാ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം കോട്ടയം യൂണിയൻ സെക്രട്ടറി സുഷമാ മോഹൻ ഉത്ഘാടനം ചെയ്തു.യോഗത്തിൽ 112-ാം നമ്പർ പരിപ്പ് വനിതാ സംഘം സെക്രട്ടറി സോണിയാ ശ്യാംജി ആദ്യതാലം കൈമാറി.

പരിപ്പ് ശാഖായോഗം പ്രസിഡൻ്റ് കെ.സി. ശ്യാംജി, വല്യാട് ശാഖായോഗം വൈസ് പ്രസിഡൻ്റ് പ്രദീപ് കുമാർ, വനിതാ സംഘം യൂണിയൻ കൗൺസിലർ കൊച്ചുമോൾ സജിമോൻ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ കൗൺസിലർ സനീഷ് സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വല്യാട് ശാഖാ പ്രസിഡൻ്റ് കെ.ടി. ഷാജിമോൻ, സെക്രട്ടറി പി.കെ. ബൈജു, വനിതാ സംഘം പ്രസിഡൻ്റ് ഷീജാ ബൈജു, വൈസ് പ്രസിഡൻ്റ് ഗീതാ ബൈജു, സെക്രട്ടറി ജയാ സോമൻ തുടങ്ങിയവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപ്പ് ബസ് സ്റ്റാൻഡ്, കാവനാച്ചിറ പാലം, മുട്ടേൽ പാലം, പുത്തൻതോട് വഴി 11 മണിയോടെ വല്യാട് ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് ഇളനീർ തീർത്ഥാടനത്തിൻ്റെ അഭിഷേകം നടന്നു.