മോഹൻലാലും എല്‍ജെപിയും വീണ്ടും ഒന്നിക്കുന്നു?, വാലിബൻ എത്തുക രണ്ട് ഭാഗമായെന്നും റിപ്പോര്‍ട്ട്
സ്വന്തം ലേഖിക
മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും വീണ്ടുമൊന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
മോഹൻലാല്‍ – ചെമ്ബൻ വിനോദ് – ജോഷി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന റംബാന്‍ ശേഷമായിരിക്കും മോഹൻലാല്‍ വീണ്ടും ലിജോയുമായി വീണ്ടുമൊന്നിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘മലൈക്കോട്ടൈ വാലിബൻ’ രണ്ട് ഭാഗങ്ങളിലായിട്ടാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വാലിബന്റെ കഥ പ്രേക്ഷകരിലേക്ക് പൂര്‍ണമായി എത്താൻ രണ്ടു ഭാഗങ്ങള്‍ വേണ്ടിവരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഫാന്റസി ത്രില്ലര്‍ ആയിട്ടാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. അതേസമയം മലയാള സിനിമയുടെ ഏറ്റവും വലിയ ഓവര്‍സീസ് റിലീസിനാണ് മലൈക്കോട്ടൈ വാലിബൻ ഒരുങ്ങുന്നത്. റിലീസാകുന്ന ആദ്യ വാരം തന്നെ 175 ല്‍ പരം സ്ക്രീനുകളില്‍ ആണ് ഓവര്‍സീസില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
കേരളത്തിലും വിദേശ രാജ്യങ്ങളിലും മികച്ച പ്രൊമോഷൻ പരിപാടികളാണ് വരും നാളുകളില്‍ വാലിബൻ ടീം സംഘടിപ്പിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. പി എസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യറാണ്. പി ആര് ഓ പ്രതീഷ് ശേഖര്‍.