പ്രണയിതാക്കളുടെ ദിനം…! വാലൻ്റെെൻസ് ഡേ ഇങ്ങെത്തി; പ്രണയ ദിനത്തിന് ഇതാ മധുരമൂറും സ്‌പെഷ്യല്‍ വിഭവങ്ങള്‍; തേർഡ് ഐ ന്യൂസിൻ്റെ എല്ലാ വായനക്കാർക്കും വാലൻ്റെെൻസ് ഡേ ആശംസകൾ
കോട്ടയം: പ്രണയിതാക്കളുടെ ദിനമാണ് വാലൻറൈൻസ് ഡേ. പ്രണയത്തിന് ഇരട്ടിമധുരം പകരാൻ ചില വാലൻറൈൻ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഇതാ.
സ്വീറ്റ് ഹാർട്ട് ഡെസേർട്ട്
ചേരുവകള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രെഡ് – ഒരു വലിയ പാക്ക്
പാല്‍ – രണ്ട് പാക്ക്
കണ്ടൻസ്ഡ് മില്‍ക്ക് – ഒരു ടിൻ
ഈത്തപ്പഴം – അര കിലോഗ്രാം
നട്ട്‌സ്, കിസ്മിസ് – 250 ഗ്രാം വീതം
ചെറി – 200 ഗ്രാം
അത്തിപ്പഴം – 200 ഗ്രാം
പിസ്ത – 200 ഗ്രാം
ബദാം – 200 ഗ്രാം
കോണ്‍ഫ്‌ളോർ – ഒരു കപ്പ്
ജലറ്റിൻ – 2 1/2 ടീസ്പൂണ്‍
റെഡ് ഫുഡ് കളർ ലിക്വിഡ് – രണ്ട് തുള്ളി
പഞ്ചസാര – ആവശ്യത്തിന്
ഷുഗർ ബിഡ്‌സ് – അലങ്കരിക്കല്‍
തയാറാക്കുന്ന വിധം
* ബ്രെഡ് കൈകൊണ്ട് നന്നായി പൊടിച്ച് പാല്‍ ചേർത്ത് കുറഞ്ഞ തീയില്‍ കുറുക്കുക. അതില്‍ കണ്ടൻസ്ഡ് മില്‍ക്കിൻറെ പകുതി ചേർക്കുക.
* ഈത്തപ്പഴം നീളത്തില്‍ മുറിച്ചത് നട്ട്‌സ്, കിസ്മിസ്, പിസ്ത, അത്തിപ്പഴം മുറിച്ചത് ചെറി, ബദാം മുറിച്ചത് എന്നിവയെല്ലാം കൂടി കുറുക്കി ചേർക്കുക. ആവശ്യമെങ്കില്‍ കുറച്ച് പഞ്ചസാരയും ചേർത്ത് ട്രേയില്‍ ഒഴിച്ച് പത്തു മിനിറ്റ് ഫ്രിഡ്ജില്‍ സെറ്റാവാൻ വയ്ക്കുക.
* ജലറ്റിൻ അര കപ്പ് ഐസ് വെള്ളത്തില്‍ പത്തു മിനിറ്റ് കുതിർത്തിയതിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൻറെ മുകളില്‍ വച്ച് ഇളക്കി ഉരുക്കുക.
* കോണ്‍ഫ്‌ളോർ മൂന്ന് കപ്പ് വെള്ളം ചേർത്ത് കുറഞ്ഞ തീയില്‍ കുറുക്കുക. ശേഷം പാല്‍ ചേർത്ത് വീണ്ടു കുറുക്കുക. കണ്ടൻസ്ഡ് മില്‍ക്കിൻറെ ബാക്കി മുഴുവനും ചേർക്കുക. ഉരുക്കിയ ജലറ്റിനും ആവശ്യമെങ്കില്‍ പഞ്ചസാരയും ചേർക്കുക. രണ്ടു തുള്ളി ഫുഡ് കളർ ചേർക്കുക. ഈ കൂട്ട് നേരത്തെ തയാറാക്കിയ കൂട്ടിനു മുകളില്‍ ഒഴിച്ച് വീണ്ടു ഫ്രിഡ്ജിലേക്ക് പത്തു മിനിറ്റ് വയ്ക്കുക. വിപ്പിങ് ക്രീം, ഷുഗർ ബീഡ്‌സ് എന്നിവ കൊണ്ട് അലങ്കരിക്കുക.
ചോക്ലേറ്റ് പോപ്പ്
ചേരുവകള്‍
പ്ലം കേക്ക് – 1 എണ്ണം
ഡാർക്ക് ചോക്ലേറ്റ് – 100 ഗ്രാം
തേങ്ങാപ്പീര – അര കപ്പ്
തയാറാക്കുന്ന വിധം
കേക്ക് കൈകൊണ്ട് പൊടിച്ച് നെല്ലിക്ക വലിപ്പത്തില്‍ ബോള്‍ ആയി ഉരുട്ടിയെടുക്കുക.
ചോക്ലേറ്റ് സോസ് തയാറാക്കുന്ന വിധം
ചോക്ലേറ്റ് ചെറിയ കഷണങ്ങളാക്കിയത് മൂന്നു ടേബിള്‍ സ്പൂണ്‍ വെള്ളവുമായി യോജിപ്പിച്ച് തിളയ്ക്കുന്ന വെള്ളത്തിൻറെ മുകളില്‍ വച്ച് ഉരുക്കി (ഡബില്‍ ബോയിലിങ് രീതി) സോസ് തയാറാക്കുക. തയാറാക്കിയ കേക്ക് ബോള്‍ഡ് ചോക്ലേറ്റ് സോസില്‍ മുക്കിയെടുക്കുക. ഫ്രിഡ്ജില്‍ വച്ച് സെറ്റാക്കിയതിനു ശേഷം തേങ്ങയുടെ പീരയില്‍ റോള്‍ ചെയ്യുക.