play-sharp-fill
വാളയാര്‍ പീഡന കേസ്; തുടരന്വേഷണം നടത്താന്‍ സിബിഐയുടെ പുതിയ ടീം; മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി

വാളയാര്‍ പീഡന കേസ്; തുടരന്വേഷണം നടത്താന്‍ സിബിഐയുടെ പുതിയ ടീം; മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി

സ്വന്തം ലേഖിക

പാലക്കാട്: വാളയാര്‍ പീഡന കേസില്‍ തുടര്‍ അന്വേഷണം നടത്താന്‍ സിബിഐയുടെ പുതിയ ടീം.

സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാണ് അന്വേഷണം നടക്കുക.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാലാണ് പാലക്കാട് പോക്സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

പൊലീസ് കണ്ടെത്തല്‍ തന്നെയാണ് സിബിഐയും ആവര്‍ത്തിച്ചതെന്നും പുതിയ കണ്ടെത്തലുകളൊന്നും ഇല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി നല്‍കിയതാണെന്നാണ് കോടതി ഉത്തരവിലെ പരാമര്‍ശം.

നേരിട്ടുള്ള തെളിവ് ലഭ്യമല്ലെങ്കില്‍ എന്ത് കൊണ്ട് കുറ്റവാളികളെ ശിക്ഷിക്കാന്‍ പാകത്തിനുള്ള സാഹചര്യത്തെളിവുകള്‍ ഉറപ്പാക്കിയില്ലെന്നും കോടതി ചോദിച്ചിരുന്നു. ഓഗസ്റ്റ് പത്തിനാണ് പാലക്കാട് പോക്സോട് കോടതി (ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ) വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ തുരന്വേഷണം നടത്തണം എന്നാണ് പാലക്കാട് പോക്സോ കോടതി ആവശ്യപ്പെട്ടത്.