വാകത്താനത്തെ നഗ്നസെൽഫി വിവാദം: ചതിച്ചത് നേതാവ് കാമുകിയ്ക്കു സമ്മാനമായി നൽകിയ സ്മാർട്ട് ഫോൺ; കാറിനുള്ളിൽ നഗ്നരായിരുന്ന് സെൽഫിയെടുത്ത് പഠിച്ചത് പുലിവാലായി; സി.പി.എം നേതാവ് ഒളിവിൽ തന്നെ

വാകത്താനത്തെ നഗ്നസെൽഫി വിവാദം: ചതിച്ചത് നേതാവ് കാമുകിയ്ക്കു സമ്മാനമായി നൽകിയ സ്മാർട്ട് ഫോൺ; കാറിനുള്ളിൽ നഗ്നരായിരുന്ന് സെൽഫിയെടുത്ത് പഠിച്ചത് പുലിവാലായി; സി.പി.എം നേതാവ് ഒളിവിൽ തന്നെ

തേർഡ് ഐ ബ്യൂറോ

വാകത്താനം: വാകത്താനത്ത് ജോലിക്കാരന്റെ ഭാര്യയോടൊപ്പമുള്ള നഗ്നവീഡിയോ പ്രചരിച്ച സംഭവത്തിൽ സി.പി.എം നേതാവിനെ ചതിച്ചത് കാമുകി തന്നെ..! കാമുകിയ്ക്കു സമ്മാനമായി വാങ്ങി നൽകിയ സ്മാർട്ട് ഫോണിൽ, കാമുകിയെ സെൽഫി എടുക്കാൻ പഠിപ്പിച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

കാറിനുള്ളിൽ അർദ്ധനഗ്നരായിരുന്ന ശേഷമായിരുന്നു കാമുകിയെ സ്മാർ്ട്ട്‌ഫോൺ ഉപയോഗിക്കാൻ നേതാവ് പഠിച്ചത്. നേതാവ് പഠിപ്പിച്ച പാഠങ്ങൾ വീട്ടിൽച്ചെന്നു പ്രയോഗിച്ച കാമുകിയ്ക്കു കൈതെറ്റി. ഉന്നം തെറ്റിയ കാമുകിയുടെ കൈകൊണ്ട് ചിത്രങ്ങൾ വാട്‌സ്അപ്പ് വഴി ഇവരുടെ കോൺടാക്ട് പട്ടികയിലുള്ള ആളുകൾക്ക് ചെന്നും. ഇത്തരത്തിലാണ് ഇരുവരുടെയും അശ്ലീല ചിത്രങ്ങൾ പുറത്തായത് എന്നാണ് വാകത്താനത്തു നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ സൂചനകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാകത്താനത്തെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും, മുൻ പഞ്ചായത്തംഗവും പഞ്ചായത്തിലെ കരാറുകാരനുമായ നേതാവിന്റെ അശ്ലീല ഫോട്ടോകൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ചിത്രം പ്രചരിപ്പിച്ചത് ആരാണ് എന്നുള്ള കൊണ്ടു പിടിച്ചുള്ള ചർച്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളിലായി വാകത്താനത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടന്നിരുന്നത്. ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോയ്ക്കു പിന്നിലെ സത്യം പുറത്തായത്.

നേരത്തെ ലോക്കൽ കമ്മിറ്റി അംഗമായ നേതാവ് സ്വന്തം ഫോണിൽ പകർത്തിയ ചിത്രം എന്ന രീതിയിലായിരുന്നു പ്രചാരണം നടന്നിരുന്നത്. എന്നാൽ, പിന്നീടാണ് സംഭവത്തിനു പിന്നാലെ യാഥാർത്ഥ്യം പുറം ലോകത്ത് അറിഞ്ഞത്. ഇദ്ദേഹത്തിന്റെ കാമുകിയായ യുവതി സാധാരണ ഫോണാണ് ഉപയോഗിച്ചിരുന്നത്. സ്‌നേഹം കൂടിയ കാമുകൻ ഫോൺ മാറ്റി പുതിയ ഫോൺ ഉപയോഗിക്കാൻ വാങ്ങി നൽകുകയായിരുന്നു.

ഇതിനു ശേഷം ഫോൺകൈമാറുന്ന സ്ഥലത്തു വച്ചു അൽപ നേരം സ്‌നേഹം പങ്കു വയ്ക്കുകയും ചെയ്തു. ഇതിനിടെ കാമുകിയെ ഫോൺ ഉപയോഗിക്കാൻ പഠിപ്പിക്കുന്നതിനിടെ എടുത്ത സെൽഫിയാണ് ഇപ്പോൾ പുറത്തായതും കാമുകനും കാമുകിക്കും ഊരാക്കുടുക്കായി മാറിയതും.