play-sharp-fill
വാകത്താനം പള്ളി പെരുന്നാളിനിടയിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തുവാൻ ശ്രമം; ഒളിവിൽ പോയ രണ്ട് പേര്‍കൂടി അറസ്റ്റിൽ

വാകത്താനം പള്ളി പെരുന്നാളിനിടയിലുള്ള തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തുവാൻ ശ്രമം; ഒളിവിൽ പോയ രണ്ട് പേര്‍കൂടി അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: പള്ളിപ്പെരുന്നാളിനിടെ യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ഏറത്ത് വീട്ടിൽ ലിബിൻ ബാബു (29), വാകത്താനം ചിറമറ്റേൽ വീട്ടിൽ മനോജ് മോൻ (46) എന്നിവരെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേര്‍ന്ന് കഴ്ഞ്ഞയാഴ്ച സി.എസ്.ഐ സെന്റ് ജെയിംസ് പള്ളി പെരുന്നാൾ കണ്ട് മടങ്ങിയ സിജോ ജോസഫ് എന്നയാളെ ആക്രമിക്കുകയായിരുന്നു. പെരുന്നാളിനിടയിൽ പ്രതികളും സിജോയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പ്രതികൾ പെരുന്നാൾ കണ്ടു മടങ്ങിയ ഇയാളെ സംഘം ചേർന്ന് വടിവാൾ കൊണ്ട് ആക്രമിച്ചത്, ഇത് തടയാൻ ചെന്ന യുവാവിന്റെ സുഹൃത്തുക്കളെയും പ്രതികൾ ആക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പ്രതികളെല്ലാവരും സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും .തുടർന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുപ്രസിദ്ധ ഗുണ്ടയായ മോനുരാജ് , യദുകൃഷ്ണൻ, ആനന്ദ് എ, ജോജോ ജോസഫ്, റോഷന്‍ മോൻ സാബു എന്നിവരുള്‍പ്പടെ അഞ്ച് പേരെ നേരത്തെ പിടികൂടിയിരുന്നു.

തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന കൂട്ട് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിൽ ഇരുവരെയും കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് ടി.എസ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ സുനിൽ കെ.എസ്, സി.പി.ഓ മാരായ ലാൽ ചന്ദ്രൻ,ബിജു എബ്രഹാം, ലൈജു, നിയാസ്, സെബാസ്റ്റ്യൻ എൻ.ജെ, സെബാസ്റ്റ്യൻ പി.പി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .