play-sharp-fill
മധുരിക്കും ഓർമ്മകളും പഴയ അനുഭവങ്ങളും പങ്കിട്ട് അധ്യാപക കൂട്ടം ; വാകത്താനം ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകർ ഒത്തുചേർന്നു ; പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം ഡിസംബർ 28 ന്

മധുരിക്കും ഓർമ്മകളും പഴയ അനുഭവങ്ങളും പങ്കിട്ട് അധ്യാപക കൂട്ടം ; വാകത്താനം ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകർ ഒത്തുചേർന്നു ; പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമം ഡിസംബർ 28 ന്

സ്വന്തം ലേഖകൻ

കോട്ടയം : വാകത്താനം ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകർ ഒത്തുചേർന്നു. 1949 ൽ ആരംഭിച്ച വാകത്താനം ജറുസലേം മൗണ്ട് സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപകർ ആണ് ഇന്ന് മുൻ ഹെഡ്മാസ്റ്റർ വാഴയ്ക്കൽ വി. ഐ. എബ്രഹാമിന്റെ ( എബ്രഹാം സാർ ) വസതിയിൽ ഒത്തുചേർന്നത്. തീരെ ആരോഗ്യ പ്രശ്നമുള്ളവർ ഒഴികെ എല്ലാവരും തന്നെ പങ്കെടുത്തു.

മണ്മറഞ്ഞു പോയ സഹപ്രവർത്തകരെ ഓർമ്മിച്ചതിന് ശേഷമാണ് മീറ്റിംഗ് ആരംഭിച്ചത്. എബ്രഹാം സാർ എല്ലാവരെയും സ്വാഗതം ചെയ്തു. എല്ലാവരും പഴയ അനുഭവങ്ങൾ പങ്കിട്ടു. ബാബുക്കുട്ടി പുന്നൂസ്, മിനിമോൾ കുര്യൻ എന്നിവരാണ് കൂടിച്ചേരലിന് നേതൃത്വം നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബർ 28 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിൽ വീണ്ടും ഒത്തുകാണാം എന്നുള്ള പ്രത്യാശയോടെ ആണ് എല്ലാവരും ഭക്ഷണ ശേഷം പിരിഞ്ഞത്.