വൈക്കം ശ്രീകൃഷ്‌ണപുരം ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ രോഹിണി ഉത്സവം:18ന് രാത്രി എട്ടിന് തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മ തിയറ്റർ പീപ്പിൾ അവതരിപ്പിക്കുന്ന നാടകം ഭഗവത് സിംഗ്:ഉത്സവം 20ന് സമാപിക്കും

Spread the love

വൈക്കം :ഉദയനാപുരം പടി ഞ്ഞാറേമുറി ശ്രീകൃഷ്‌ണപുരം ശ്രീ കൃഷ്‌ണ സ്വമി ക്ഷേത്രത്തിൽ രോഹിണി ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആർ. ഗിരീഷ് ശാന്തി ക്ഷേത്രം മേൽശാന്തി ചക്രൻ ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റി.

video
play-sharp-fill

തുടർന്ന് കൊടിമരച്ചുവട്ടിൽ എം.ഡി.പ്രകാശൻ മൂഴി കരോട്ട് ദീപപ്രകാശനം നടത്തി. കലാമണ്ഡപത്തിൽ വൈക്കം ഫാഷൻ ജുവലറി എംഡി ജി.വിനോദ് ഭദ്രദീപ പ്രകാശനം നിർവഹിച്ചു. ഉത്സവം 20ന് സമാപിക്കും.

ഉത്സവം രണ്ടാം ദിനമായ 17ന് വൈകുന്നേരം 5.30ന് കാഴ്ച ശ്രീബലി, ഏഴിന് ഫ്യൂഷൻ കൈകൊട്ടികളി, ഒൻപതിന് ക്ലാസിക്കൽ ഡാൻസ് 9.30ന് നൃത്ത നൃത്ത്യങ്ങൾ. 18ന് രാത്രി എട്ടിന് തിരുവനന്തപുരം വെഞ്ഞാറമൂട് അമ്മ തിയറ്റർ പീപ്പിൾ അവതരിപ്പിക്കുന്ന നാടകം ഭഗവത് സിംഗ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

19 ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചന്ദനക്കുടഘോഷയാത്ര, തുടർന്ന് കാഴ്ചശ്രീബലി, വൈകുന്നേരം ഏഴിന് പൂമൂടൽ, 7.30ന് ഭജൻസ്. 20ന് രാവിലെ 7.30ന് ചന്ദന കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം അഞ്ചിന് കാഴ്ച ശ്രീബലി, ദീപാരാധന, തുടർന്ന് ആറാട്ട് പുറപ്പാട്.

ഉൽസവ പരിപാടികൾക്ക് ദേവസ്വം പ്രസിഡൻ്റ് പി. എൻ.മണിയപ്പൻ, സെക്രട്ടറി വി.മോഹനൻ, ട്രഷറർ കെ.രതീശൻ , വൈസ് പ്രസിഡൻ്റ് കെ. എസ്.ഭുവനചന്ദ്രൻ ,ജോയിൻ്റ് സെക്രട്ടറി ബാബു വാലയിൽ തുടങ്ങിയവർ നേതൃത്വം നൽകും