
പാലക്കാട്: ഒറ്റപ്പാലം മീറ്റ്നയില്‍ വീടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയിലും കുടുംബാംഗങ്ങളായ രണ്ട് പേരെ അവശനിലയിലും കണ്ടെത്തി.
മീറ്റ്നയില്‍ വീടു വാങ്ങി താമസിക്കുന്ന തൃശ്ശൂർ കുറ്റൂർ വീട്ടില്‍ രാമകൃഷ്ണൻ(60) ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ വസന്ത, മകൻ അഭിജിത്ത് എന്നിവരെ തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.മൂവരെയും വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് കണ്ടെത്തിയത്.
രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂട്ട ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം. മകനു മാനസിക വെല്ലുവിളികള്‍ ഉണ്ടായിരുന്നെന്നും ഇതാകാം ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







