‘അഭയം തേടിയെത്തിയവര്‍ക്ക് കേരളം തണലാകണം; മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിക്കണം’; ഫര്‍മാൻ ഖാന് പിന്തുണയുമായി രാഹുല്‍ ഈശ്വര്‍

Spread the love

തിരുവനന്തപുരം: രാജ്യശ്രദ്ധയാകർഷിച്ച മോണാലിസ-ഫർമാൻ ഖാൻ വിവാദത്തില്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി നിലപാട് പറഞ്ഞ് രാഹുല്‍ ഈശ്വർ.

video
play-sharp-fill

കേരളത്തില്‍ അഭയം തേടിയെത്തിയ ഇവർക്ക് ആവശ്യമായ നിയമോപദേശം നല്‍കിയതായും മധ്യപ്രദേശ്, കേരള പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

തനിക്ക് 18 വയസ്സ് പൂർത്തിയായെന്നും അതിന്റെ കൃത്യമായ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കാണിച്ച്‌ മോണാലിസ കേരള മുഖ്യമന്ത്രി, ഡിജിപി, എറണാകുളം പൊലീസ് കമ്മീഷണർ എന്നിവർക്ക് പരാതി നല്‍കി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവർ അധികൃതരെ സമീപിച്ചിരിക്കുന്നത്.
പ്രായം തെളിയിക്കുന്ന രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോണാലിസയും ഫർമാൻ ഖാനും നിയമോപദേശത്തിനായി തന്നെ സമീപിച്ചിരുന്നുവെന്ന് രാഹുല്‍ ഈശ്വർ വ്യക്തമാക്കി. ഇന്ത്യൻ ഭരണഘടനയും മതസൗഹാർദ്ദവും ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് എന്നും കേരളം സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം അവരോട് പറഞ്ഞു.

ഇന്ത്യ എല്ലാവരുടെയും അച്ഛന്റെയും അമ്മയുടെയും വകയാണെന്ന ഭരണഘടനാ ബോധ്യം ഓരോ ഇന്ത്യക്കാരനും വേണമെന്നും അതാണ് യഥാർത്ഥ രാജ്യസ്നേഹമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.